കൊച്ചി: തൃപ്പൂണിത്തുറ പേട്ടയിൽ ഫർണിച്ചർ വർക്ക് ഷോപ്പിന് തീപിടിച്ച് ഒരാൾ മരിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. തൃപ്പുണിത്തുറ സ്വദേശി ബഷീറിന്റെ കടയ്ക്കാണ് തീപടിച്ചത്.
വർക്ക് ഷോപ്പിനോട് ചേർന്നുള്ള വീട്ടിൽ താമസിച്ചിരുന്ന ബഷീറിനെയും കുടുംബത്തെയും രക്ഷപ്പെടുത്തി. തീയില്‍ നിന്ന് രക്ഷപ്പെടാന്‍ ബാത്ത്‌റൂമില്‍ കയറിയ കുടുംബത്തെ ഫയര്‍ഫോഴ്‌സ് എത്തി രണ്ടാം നിലയില്‍ നിന്ന് വെന്റിലേറ്റര്‍ തകര്‍ത്താണ് പുറത്തെത്തിച്ചത്.