aryan

മുംബയ്: തങ്ങളുടെ നീക്കങ്ങളെ നിരീക്ഷിക്കാൻ ചാരന്മാർ പിന്നാലെയുണ്ടെന്ന് ആഡംബരക്കപ്പലിലെ ലഹരിവിരുന്നു കേസ് അന്വേഷിക്കുന്ന എൻസിബി ഉദ്യോഗസ്ഥർ. ഇതുസംബന്ധിച്ച് എൻസിബി സോണൽ ഡയറക്ടർ സമീർ വാങ്കഡെയും, എൻസിബി ഉദ്യോഗസ്ഥൻ മുത്ത ജയ്‌നും മഹാരാഷ്ട്ര പൊലീസ് മേധാവിയ്ക്ക് പരാതി നൽകി.

തന്റെ നീക്കങ്ങളെ ചിലർ നീരീക്ഷിക്കുകയാണ്.സ്ഥിരം പോകാറുള്ള അമ്മയെ അടക്കം ചെയ്ത സെമിത്തേരിയിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ഉദ്യോഗസ്ഥരെന്ന് പറഞ്ഞ് രണ്ടു പേർ കൈപ്പറ്റി. വിഷയം ഗൗരവമുള്ളതാണെന്നുമാണ് പരാതിയിൽ പറയുന്നത്.

കേസിൽ അറസ്റ്റിലായ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാന്റെ ജാമ്യാപേക്ഷ ഇന്നലെ കോടതി തള്ളിയിരുന്നു. കഴിഞ്ഞ തിങ്കളാഴ്ചമുതൽ ആര്യൻ മുംബയിലെ ജയിലിലാണ്. ലഹരിപാർട്ടി നടക്കുന്നതിനിടെ കപ്പലിൽ പരിശോധന നടത്തിയ ഉദ്യോഗസ്ഥർ ആര്യൻ ഉൾപ്പടെ ഒൻപതുപേരെ അറസ്റ്റ് ചെയ്തിരുന്നു.