pakistani-arrested-at-del

ന്യൂഡൽഹി: ഡൽഹി പൊലീസ് സ്പെഷ്യൽ സെൽ പാകിസ്ഥാൻ പൗരനെ തലസ്ഥാനത്തുനിന്നും അറസ്റ്റ് ചെയ്തു. പാകിസ്ഥാനിലെ പഞ്ചാബ് സ്വദേശിയായ മുഹമ്മദ് അഷ്റഫാണ് ഒക്ടോബർ എട്ടിന് കിഴക്കൻ ഡൽഹിയിലെ ലക്ഷ്മി നഗറിൽ നിന്നും അറസ്റ്റിലായത്.

എ കെ 47 റൈഫിളും ഗ്രനേഡും ഇയാളുടെ പക്കൽ നിന്നും കണ്ടെടുത്തിരുന്നു. ഉത്സവ സീസണിനോടനുബന്ധിച്ച് രാജ്യത്തെ വിവിധ ഭാഗങ്ങളിലായി ബോംബാക്രമണം പദ്ധതിയിട്ടിരുന്ന ഭീകരവാദ ബന്ധം സംശയിക്കപ്പെടുന്ന ആറ് പേരെ കഴിഞ്ഞ മാസം ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മുഹമ്മദ് അഷ്റഫും ഇവരുമായുള്ള ബന്ധം പൊലീസ് അന്വേഷിക്കുകയാണ്.