sunny-leone

മുംബയ്: തന്റെ വീട്ടിലുള്ള നീന്തൽകുളത്തിലെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്ക് വച്ച് സണ്ണി ലിയോൺ. തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലാണ് നടി ചിത്രങ്ങൾ പങ്കുവച്ചത്. സ്വിം വെയറിൽ ബാൽകണിയിൽ നിൽക്കുന്ന ചിത്രങ്ങൾക്ക് താഴെ ഇത് സ്വർഗത്തിന്റെ ഒരു ഭാഗമെന്നും മുംബയിൽ അപ്രതീക്ഷിതമായി പെയ്യുന്ന മഴയ്ക്കു വേണ്ടി കാത്തിരിക്കുന്നുവെന്നും സണ്ണി ലിയോൺ അടികുറിപ്പും നൽകിയിട്ടുണ്ട്. സണ്ണി ലിയോണിന്റെ മുംബയിലെ വീടിന്റെ ബാൽക്കണി നിർമിച്ചിരിക്കുന്നത് കണ്ണാടി കൊണ്ടാണ്. അതിനാൽ തന്നെ മുംബയ് നഗരത്തിന്റെ എല്ലാ സൗന്ദര്യവും ഇവിടെ നിന്ന് വീക്ഷിക്കുവാൻ സാധിക്കും.

ഇൻസ്റ്റാഗ്രാമിൽ സജീവമായ സണ്ണി ലിയോൺ തന്റെ കുടുംബജീവിതത്തെ കുറിച്ച് സാമൂഹികമാദ്ധ്യമങ്ങളിൽ ചിത്രങ്ങൾ പങ്കുവയ്ക്കുന്നത് പതിവാണ്. ഇതിനു മുമ്പ് ഭർത്താവ് ഡാനിയൽ വെബ്ബറിനെ പറ്റിക്കുന്ന ഒരു വീഡിയോ താരം തന്റെ ഇൻസ്റ്റാഗ്രാമിൽ ഷെയർ ചെയ്തിരുന്നു. അതിന് വലിയ പ്രതികരണമാണ് താരത്തിന്റെ ആരാധകരിൽ നിന്ന് ലഭിച്ചത്. ഭർത്താവ് ഡാനിയൽ വെബ്ബർ, കുഞ്ഞുങ്ങളായ നോഹ, ആഷർ, നിഷ എന്നിവരോടൊപ്പം മുംബയിലാണ് സണ്ണി ലിയോൺ താമസിക്കുന്നത്.

View this post on Instagram

A post shared by Sunny Leone (@sunnyleone)