cultivation

ആഘോഷവേളകളിൽ ഒഴിച്ചുകൂടാനാകാത്തവയാണ് പുഷ്പങ്ങൾ. അലങ്കാരത്തിന് പൂക്കളുടെ പങ്ക് വളരെ വലുതാണ്. വിവിധ നിറത്തിലെ പൂക്കൾ അലങ്കാരത്തിനായി നാം ഉപയോഗിക്കാറുണ്ട്. ഇവയിൽ പ്രധാനപ്പെട്ടവയാണ് ക‌ടും നിറത്തിലെ പുഷ്പങ്ങൾ. ഇതിൽ ഓറഞ്ച് മഞ്ഞ നിറങ്ങൾ ഒരിക്കലും മാറ്റിവയ്ക്കാനാകില്ല. മറ്റേത് നിറത്തോടൊപ്പവും കൂട്ട് ചേരുന്ന ഇവയ്ക്ക് ആരാധകർ ഏറെയാണ്.

നമ്മുടെ നാട്ടിൽ ഏറെ പ്രചാരമുള്ള പുഷ്പമാണ് കനകാംബരം. അലങ്കാരങ്ങൾ മനോഹരമാക്കാൻ ഇവയ്ക്ക് പ്രത്യേക കഴിവുണ്ട്. അതുകൊണ്ട് തന്നെ കനകാംബര കൃഷി പരീക്ഷിക്കുന്നവരും ഇന്ന് ഏറെയാണ്. എല്ലാത്തരം ഭൂപ്രദേശങ്ങളിലും ഗ്രീൻ ഹൗസുകളിലും ഇവ കൃഷി ചെയ്യാനാകും എന്നതും ഇവയുടെ സവിശേഷതയാണ്. യെല്ലോ ഓറഞ്ച്, ലൂറ്റിയ യൊല്ലോ, ഡൽഹി എന്നിവയാണ് കനകാംബരത്തിന്റെ മികച്ച ഇനങ്ങൾ. ആറ് മുതൽ ഏഴ് വരെ പി എച്ച് മൂല്യമുള്ള പശിമയുള്ള മണ്ണാണ് ഇവയുടെ ‌കൃഷിക്ക് ഏറ്റവും അനുയോജ്യം.

crossandra-cultivation

വിത്ത് നട്ടോ, തണ്ട് മുറിച്ച് നട്ടോ ആണ് ഇവ വളർത്തിയെടുക്കുന്നത്. വിത്ത് നടുകയാണെങ്കിൽ അഞ്ച് ഇലകളെങ്കിലും വന്നതിനുശേഷം കൃഷിയിടത്തേക്ക് മാറ്റി നടണം. തണ്ട് ഉപയോഗിക്കുന്നവർ വേരുകൾ ഉണ്ടായശേഷം കൃഷിയിടത്തേക്ക് മാറ്റാം. കൃഷി ചെയ്യുമ്പോൾ നിലം ഒരുക്കിയ ശേഷം കാലി വളമിട്ട് 60 സെ.മീ അകലത്തിൽ ചാലുകൾ തീർത്ത് നടണം. അടിസ്ഥാനമായി എൻ പി കെ വളങ്ങൾ ഉപയോഗിക്കാം. ഇതിന് ശേഷം 30 സെ.മീ അകലത്തിലാണ് തൈകൾ പാകേണ്ടത്.

രണ്ട് തവണ ചെടികളുടെ തലപ്പ് മുറിക്കണം. നട്ട് മൂന്ന് മാസത്തിനു ശേഷമാണ് ആദ്യത്തേത് നടത്താൻ. രണ്ടാമത്തേത് 9 മാസത്തിന് ശേഷവും. ഓരോ തവണയും വളപ്രയോഗവും കളപറിക്കലും ചെയ്യണം. ഒപ്പം മണ്ണ് കിളച്ചു മറിക്കുകയാണെങ്കിൽ ചെടിയുടെ വളർച്ച മികച്ചതാകും. കീടങ്ങളുടെ ആക്രമണം തടയാൻ മാലത്തയോൺ, ഫോറേറ്റ് എന്നിവ പ്രയോഗിക്കാം.

നട്ട് മൂന്ന് മാസത്തിനുള്ളിൽ പൂക്കൾ വരാൻ തുടങ്ങും. ഒരു വർഷക്കാലം തുടർച്ചയായി വിളവും ലഭിക്കും.