blasters

കൊച്ചി: ഐ.എസ്.എല്ലിന് മുന്നോടിയായുള്ള അവസാന സന്നാഹ മത്സരത്തിൽ തകർപ്പൻ ജയവുമായി കേരള ബ്ലാസ്‌റ്റേഴ്‌സ്. കേരള പ്രീമിയർ ലീഗ് ടീമായ എം.എ കോളേജ് ഫുട്‌ബാൾ അക്കാഡമിയെ എതിരില്ലാത്ത മൂന്ന് ഗോളിന് ബ്ലാസ്റ്രേഴ്സ് തോൽപ്പിച്ചു. എറണാകുളം പനമ്പിള്ളി നഗർ ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ വിദേശ താരങ്ങളായ ജോർജ് പെരേര ഡയസ്, മാർകോ ലേസ്‌കോവിച്ച്, അൽവാരോ വാസ്‌ക്വസ് എന്നിവരാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ ഗോളുകൾ നേടിയത്. മഞ്ഞപ്പടയുടെ രണ്ടാം സന്നാഹമത്സരമായിരുന്നു ഇത്. രണ്ടിലും ജയം നേടി തികഞ്ഞ ആത്മവിശ്വാസവുമായാണ് ബ്ലാസ്‌റ്റേഴ്‌സ് പുതിയ സീസണിനായി ഗോവയിലേക്ക് പോകാനൊരുങ്ങുന്നത്.

ഐ.എസ്.എല്ലിൽ നവംബർ 19ന് ഉദ്ഘാടന മത്സരത്തിൽ എ.ടി.കെ മോഹൻ ബഗാനെതിരെയാണ് ബ്ലാസ്റ്രേഴ്സിന്റെ ആദ്യ മത്സരം.