chakco

കൊല്ലം: മന്ത്രി ശശീന്ദ്രൻ പീഡനക്കേസ് ഒതുക്കാൻ ഫോൺ വിളിച്ചുവെന്ന ആരോപണത്തിനിടയാക്കിയ സംഭവത്തിൽ പീഡനപരാതിയുന്നയിച്ച പെൺകുട്ടിയുടെ പിതാവ് ഉൾപ്പടെ വിവിധ പാർട്ടി നേതാക്കളെ പാർട്ടിയിൽ നിന്നും പുറത്താക്കി എൻ‌സിപി. പരാതിപ്പെട്ടവരുടെ ഭാഗത്തുള‌ളവരെയും ആരോപണ വിധേയരെയും ഉൾപ്പടെ സംഘടനാവിരുദ്ധ പ്രവർത്തനങ്ങളുടെ പേരിലാണ് പുറത്താക്കിയത്.

വിവാദത്തിൽ സംസ്ഥാന നേതൃത്വത്തെ വിമർശിച്ച ജയൻ പുത്തൻപുരയ്‌ക്കൽ(എറണാകുളം)​,​ എസ്.വി അബ്‌ദുൾ സലീം(കോഴിക്കോട്)​,​ ബിജു.ബി(കൊല്ലം)​,​ ഹണി വിറ്റോ(തൃശൂ‌ർ)​ എന്നീ നേതാക്കളെയാണ് പാർട്ടി പുറത്താക്കയിത്. വിഷയത്തിൽ ശശീന്ദ്രനെക്കൊണ്ട് ഫോൺ ചെയ്യാൻ പ്രേരിപ്പിച്ച സംസ്ഥാന സമിതിയംഗം പ്രദീപിനെയും പരാതിക്കാരി പെൺകുട്ടിയുടെ പിതാവിനെയുമടക്കം ആറര വർഷത്തേക്കാണ് പാർട്ടിയിൽ നിന്ന് പുറത്താക്കിയിരിക്കുന്നത്. പെൺകുട്ടി ആരോപണം ഉന്നയിച്ച സംസ്ഥാന കമ്മി‌റ്റിയംഗം പദ്‌മാകരൻ,​ രാജീവ് എന്നിവരെയും പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കി.