ഇസ്ലാമാബാദ്: പാകിസ്ഥാനിലെ ബലൂചിസ്ഥാനിൽ നിരോധിത സംഘടനയായ ബലൂചിസ്താൻ ലിബറേഷൻ ആർമി നടത്തിയ ബോംബാക്രമണത്തിൽ മാദ്ധ്യമ പ്രവർത്തകൻ കൊല്ലപ്പെട്ടു. മെട്രോ വൺ ന്യൂസ് ടി.വി റിപ്പോർട്ടർ ഷാഹിദ് സെഹ്‌റി (35) യാണ് കൊല്ലപ്പെട്ടത്.ഹുബ് നഗരത്തിലൂടെ സഞ്ചരിക്കുമ്പോൾ സെഹ്‌റിയുടെ കാറിന് നേരെ ഗ്രെനേഡെറിയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തേയുെം ഡ്രൈവറേയും ആശുപത്രിയിലെത്തിച്ചെങ്കിലും സെഹ്റിയെ രക്ഷിക്കാനായില്ല. പാകിസ്ഥാനിൽ മാദ്ധ്യമ പ്രവർത്തകർക്ക് നേരെയുള്ള ആക്രമണങ്ങൾ വർദ്ധിച്ചു വരുന്നതായി വിമർശനമുയരുന്നുണ്ട്. കഴിഞ്ഞ വർഷം മാത്രം 10 മാദ്ധ്യമ പ്രവർത്തകരാണ് രാജ്യത്ത് വിവിധ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത്. ഇതിനെതിരെ സർക്കാർ നടപടിയെടുക്കാത്തതിൽ വ്യാപക പ്രതിഷേധമുയരുന്നുണ്ട്.