kohli-rcb

ദുബായ്: കഴിഞ്ഞ ദിവസം എലിമനേറ്രറിൽ കൊൽക്കത്ത നൈറ്ര് റൈഡേഴ്സിനോട് തോറ്രതോടെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ ഐ.പി.എൽ കിരീടം എന്ന സ്വപ്നം ഈസീസണിലും പൂവണിഞ്ഞില്ല. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ ക്യാപ്ടൻ സ്ഥാനം ഈ സീസണോടെ ഒഴിയുന്ന വിരാട് കൊഹ്‌ലി ടീമിന് ഒരു തവണ പോലും കപ്പ് നേടിക്കൊടുക്കാനാവാത്ത ദു:ഖത്തിലാണ് മടങ്ങുന്നത്. 2016ൽ ടീമിനെ ഫൈനലിൽ എത്തിച്ചതാണ് കൊഹ്‌ലിയുടെ നേതൃത്വത്തിൽ ആർ.സി.ബിയുടെ മികച്ച പ്രകടനം. കഴിഞ്ഞ രണ്ട് സീസണുകളിൽ എലിമനേറ്ററിലും ഒരു തവണ രണ്ടാം ക്വാളിഫയറിലും തോറ്റ് പുറത്തായി. ഇത്തണ പ്രതീക്ഷ ഉയർത്തിയ പ്രകടനവുമായി മൂന്നാം സ്ഥാനക്കാരായാണ് ലീഗ് ഘട്ടം അവസാനിക്കുമ്പോൾ ആർ.സി,​ബി ഫിനിഷ് ചെയ്തത്. എന്നാൽ എലിമനേറ്ററിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ബാറ്രുകൊണ്ടും ബാളുകൊണ്ടും മിന്നലാട്ടം നടത്തിയ സുനിൽ നരെ‌യ്ന്റെ പ്രകടനത്തിന്റെ പിൻബലത്തിൽ ജയം സ്വന്തമാക്കിയപ്പോൾ ആർ.സി.ബി ഒരിക്കൽ കൂടി ലക്ഷ്യത്തിനരികെ ഇടറി വീഴുകയായിരുന്നു. ആദ്യം ബാറ്ര് ചെയത ആർ.സി.ബി 4 ഓവറിൽ 21 റൺസ് വഴിങ്ങി 4 വിക്കറ്റ് വീഴ്ത്തിയ നരെയ്ന് മുന്നിൽ പതറി 138/7 എന്ന ടോട്ടലിൽ ഒതുങ്ങി. ഒരു ഘട്ടത്തിൽ പ്രതീക്ഷ ഉണ്ടായിരുന്നെങ്കിലും 15 പന്തിൽ 3 സിക്സുൾപ്പെടെ 25 റൺസെടുത്ത നരെയ്ൻ ബാറ്റുകൊണ്ടും ആർ

.സി.ബിയുടെ മോഹങ്ങളെ തല്ലിക്കെടുത്തുകയായിരുന്നു.

അതേസമയം മത്സരത്തിൽ അമ്പയറുടെ ഭാഗത്ത് നിന്ന് തങ്ങൾക്ക് പ്രതികൂലമായ തീരുമാനം ഉണ്ടായെന്നാരോപിച്ച് ആർ.സി.ബി താരങ്ങൾ രംഗത്തുവന്നു.

എലിമനേറ്ററിൽ പരാജയപ്പെട്ടതില്‍ നിരാശയുണ്ട്. പക്ഷേ ടീമംഗങ്ങളുടെ പ്രകടനം അഭിമാനം പകരുന്നു. പരാജയത്തിലും തലയുയർത്തിയാണ് ഞങ്ങൾ മടങ്ങുന്നത്. ഇതുവരെ പിന്തുണച്ച ആരാധകർക്കും ടീം മാനേജ്‌മെന്റിനും ഒരുപാട് നന്ദി' - വിരാട് കൊഹ്‌ലി

ക്യാപ്ടൻ കൊഹ്‌ലി

2013-അഞ്ചാമത്

2014- ഏഴാമത്

2015-ക്വാളിഫയർ 2

2016-റണ്ണേഴ്സ് അപ്പ്

2017-എട്ടാമത്

2018-ആറാമത്

2019-എട്ടാമത്

2020-എലിമനേറ്രർ

2021-എലിമേറ്റർ

ആകെ മത്സരങ്ങൾ-207

ക്യാപ്ടനായി -140

ക്യാപ്ടനായി ജയം-140

50/100 -42/5