ചെന്നൈ : തമിഴ്നാട്ടിലെ തദ്ദേശ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോൾ ദേശീയ മാദ്ധ്യമങ്ങളിലടക്കം ചർച്ചയായിരിക്കുന്നത് കോയമ്പത്തൂർ ജില്ലയിലെ പെരിയനക്കൻപാളയത്ത് മത്സരിച്ച ബിജെപി സ്ഥാനാർത്ഥിയുടെ വോട്ട് നില. ഒരു വോട്ടാണ് ഇവിടെ മത്സരിച്ച ബി ജെ പി സ്ഥാനാർത്ഥിയായ ഡി കാർത്തിക്കിന് ലഭിച്ചത്. കാർത്തിക്കിന്റെ വീട്ടിൽ തന്നെ അഞ്ച് വോട്ടർമാരുണ്ടായിരുന്നപ്പോഴാണ് ഇത് എന്നത് പ്രത്യേകം ഓർക്കണം. ഭാര്യ ഉൾപ്പടെയുള്ള വോട്ടർമാരുടെ പോലും പിന്തുണ ഉറപ്പിക്കുവാൻ ബി ജെ പി സ്ഥാനാർത്ഥിക്ക് കഴിഞ്ഞില്ല. ഇവിടെ ഡി എം കെ സ്ഥാനാർത്ഥിയാണ് ജയിച്ചത്. മൊത്തം പോൾ ചെയ്ത 910 വോട്ടുകളിൽ 387 വോട്ടുകളാണ് ഡി എം കെ സ്ഥാനാർത്ഥി അരുൾരാജിന് ലഭിച്ചത്.