mahi

ദുബായ്: ഉടൻ തുടങ്ങുന്ന ട്വന്റി-20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിന്റെ മെന്ററായി സ്ഥാനമേൽക്കുന്ന എം.എസ് ധോണി ഒരു രൂപ പോലും ശമ്പളം വാങ്ങാതെയാവും തന്റെ ചുമതല നിർവഹിക്കുകയെന്ന് ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാംഗുലി വ്യക്തമാക്കി. ഐ.പി.എല്ലിൽ ചെന്നൈ സൂപ്പർകിംഗ്സിന്റെ നായകനായ ധോണി ഫൈനലിന് ശേഷം ഇന്ത്യൻ ടീമിനൊപ്പം ചേരും.