sayed-thaha-bafakhy-

കോഴിക്കോട്: തന്റെ പേരും കുടുംബപ്പേരും വച്ച് ബി ജെ പി മാർക്കറ്റിംഗ് തന്ത്രം നടത്തുകയായിരുന്നെന്ന് താഹ ബാഫഖി തങ്ങൾ. വലിയൊരു പ്രതീക്ഷയോടെയായിരുന്നു താൻ ബി ജെ പിയിൽ ചേർന്നത്, ന്യൂനപക്ഷ സമുദായത്തിന് ഒരുപാട് കാര്യങ്ങൾ ചെയ്യാമെന്നായിരുന്നു പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

ഇവർ മനുഷ്യരെയല്ല സ്‌നേഹിക്കുന്നത്, മതത്തേയാണ്. മതങ്ങളുടെ ഇടയിൽ ഭിന്നിപ്പ് ഉണ്ടാക്കലാണ് ഇവരുടെ ആയുധം. ജീവിതത്തിലെ ഏറ്റവും വലിയ തെറ്റായിരുന്നു ബി ജെ പിയിൽ ചേർന്നത്.കേരളത്തിലെ ഏകദേശം തൊണ്ണൂറ് ശതമാനം മുസ്ലീങ്ങൾ ബി ജെ പി വിടുമെന്ന കാര്യത്തിൽ ഉറച്ചുനിൽക്കുകയാണെന്നും അദ്ദേഹം ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു.

മുസ്ലിം ലീഗ് സ്ഥാപക നേതാക്കളില്‍ ഒരാളായ അബ്ദുല്‍ റഹ്മാന്‍ ബാഫക്കി തങ്ങളുടെ പേരക്കുട്ടിയാണ് താഹ ബാഫഖി തങ്ങള്‍.ന്യൂനപക്ഷമോര്‍ച്ച സംസ്ഥാന സമിതി അംഗമായിരുന്ന താഹ ബാഫഖി ഇന്നലെയാണ് ബിജെപിയില്‍ നിന്ന് രാജി വച്ചത്.