rajnath-singh

ന്യൂഡൽഹി: ആർ എസ് എസ് സൈദ്ധാന്തികനായ സവർക്കർ ഇന്ത്യയുടെ ആദ്യത്തെ സൈനിക വിദഗ്‌ദ്ധനായിരുന്നുവെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. സവർക്കറെകുറിച്ചുള്ള ഒരു പുസ്തകത്തിന്റെ പ്രകാശന വേളയിലാണ് രാജ്നാഥ് സിംഗ് ഇത് പറഞ്ഞത്. സവർക്കറിനെ ചരിത്രപുരുഷൻ എന്ന് വിശേഷിപ്പിച്ച രാജ്നാഥ് സിംഗ് മഹാത്മാ ഗാന്ധിയുടെ നിർദേശപ്രകാരമാണ് അദ്ദേഹം ബ്രിട്ടീഷുകാർക്ക് മാപ്പപേക്ഷ എഴുതി നൽകിയതെന്നും പറഞ്ഞു.

ഇന്ത്യൻ ചരിത്രത്തിലെ ഒരു പ്രതീകമായിരുന്നു സവർക്കർ, അത് അങ്ങനെ തന്നെ തുടരും. അദ്ദേഹത്തെകുറിച്ച് അഭിപ്രായ വ്യത്യാസമുണ്ടാകാം, പക്ഷേ അദ്ദേഹത്തെ കുറച്ചു കാണുന്നത് ന്യായീകരിക്കുവാൻ സാധിക്കില്ല. സവർക്കർ സ്വാതന്ത്ര്യസമര സേനാനിയും ഉറച്ച ദേശീയവാദിയുമായിരുന്നു, പക്ഷേ മാർക്സിസ്റ്റ്, ലെനിനിസ്റ്റ് പ്രത്യയശാസ്ത്രം പിന്തുടരുന്നവർ സവർക്കറെ ഫാസിസ്റ്റ് എന്ന് ആക്ഷേപിക്കുന്നത് ഖേദകരമാണെന്നും സവർക്കറോട് ഇത്തരക്കാർ കാണിക്കുന്ന വിദ്വേഷം യുക്തിക്കു നിരക്കാത്തതാണെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.

രാജ്യത്തിന് സ്വാതന്ത്ര്യം ലഭിക്കുന്നതിന് വേണ്ടി അദ്ദേഹം വളരെയേറെ പ്രതിബദ്ധതയോടു കൂടിയാണ് പ്രവർത്തിച്ചതെന്നും അതിനാലാണ് ബ്രിട്ടീഷുകാർ അദ്ദേഹത്തെ രണ്ടുതവണ ജീവപര്യന്തത്തിന് ശിക്ഷിച്ചതെന്നും രാജ്നാഥ് സിംഗ് കൂട്ടിച്ചേർത്തു.

സവർക്കറുടെ ഹിന്ദുത്വ സങ്കൽപം ഒരു മതവുമായും ബന്ധപ്പെട്ടതായിരുന്നില്ലെന്നും ഇന്ത്യയുടെ ഭൂമിശാസ്ത്രപരമായ സ്വത്വവുമായി ബന്ധപ്പെട്ടതായിരുന്നു അദ്ദേഹത്തിന്റെ ഹൈന്ദവ ആദർശങ്ങളെന്നും പ്രതിരോധ മന്ത്രി വ്യക്തമാക്കി.

#WATCH | Lies were spread about Savarkar. Time & again, it was said that he filed mercy petitions before British Govt seeking his release from jail... It was Mahatma Gandhi who asked him to file mercy petitions: Defence Minister Rajnath Singh at launch of a book on Savarkar y'day pic.twitter.com/Pov4mI0Ieg

— ANI (@ANI) October 13, 2021