തിരുവനന്തപുരം: കോളേജ് ഹോസ്റ്റലിൽ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി. മാർ ഇവാനിയോസ് കോളേജിലെ വിദ്യാർത്ഥി ജോഷ്വാ എബ്രഹാമിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഹോസ്റ്റൽ പടിയിൽ നിന്ന് തെന്നിവീണ് മരിച്ചുവെന്നാണ് പ്രാഥമിക നിഗമനം. കൊമേഴ്സ് രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിയായിരുന്നു ജോഷ്വാ എബ്രഹാം.