india-cricket

ന്യൂഡൽഹി: ഈ മാസം യുഎഇയിലും ഒമാനിലുമായി ആരംഭിക്കുന്ന ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പുതിയ ജേഴ്‌സി പുറത്തിറക്കി.കടുംനീല നിറത്തിലുള്ള പുതിയ ജേഴ്‌സി അണിഞ്ഞു നിൽക്കുന്ന ക്യാപ്ടൻ വിരാട് കൊഹ്‌ലി, വൈസ് ക്യാപ്ടൻ രോഹിത് ശർമ, കെ.എൽ രാഹുൽ, രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുംറ എന്നിവരുടെ ചിത്രം ബി.സി.സി.ഐ സോഷ്യൽ മീഡിയ പേജിൽ പങ്കുവച്ചു. എം.പി.എൽ സ്പോർട്സാണ് ടീമിന്റെ ഔദ്യോഗിക ജേഴ്‌സി സ്‌പോൺസർമാർ.

1992-ലെ ഇന്ത്യൻ ടീം അണിഞ്ഞ ജേഴ്‌സിയോട് സാദൃശ്യമുള്ള ജേഴ്‌സിയാണ് ഒരു വർഷത്തോളമായി ഇന്ത്യൻ ടീം ഉപയോഗിച്ചിരുന്നത്.

അടുത്ത തിങ്കളാഴ്ച ലോകകപ്പിന് മുന്നോടിയായി ഇംഗ്ലണ്ടിനെതിരെ നടക്കുന്ന പരിശീലന മത്സരത്തിൽ ഇന്ത്യൻ ടീം പുതിയ ജേഴ്‌സി ധരിച്ച് കളിക്കാനിറങ്ങും.