കൊച്ചി: പൊതുമേഖലാ ബാങ്കായ ബാങ്ക് ഒഫ് ബറോഡ പ്രവാസി ഉപഭോക്താക്കൾക്കായി ആരംഭിച്ച പ്രത്യേക എൻ.ആർ.ഐ സെല്ലിന്റെ ഉദ്ഘാടനം എറണാകുളം സോണൽ ഹെഡ് കെ. വെങ്കടേശൻ ഇരിങ്ങാലക്കുട ബ്രാഞ്ചിൽ നിർവഹിച്ചു. തൃശൂർ റീജിയൺ മേധാവി ജി. ഗോപകുമാർ, ഡെപ്യൂട്ടി റീജിയണൽ മാനേജർ ടോണി എം. വെമ്പിള്ളി, ചീഫ് മാനേജർ ടി.വി. രവി എന്നിവർ പങ്കെടുത്തു.
ഏറ്റവുമധികം വിദേശശാഖകളുള്ള ബാങ്ക് ഒഫ് ബറോഡയുടെ കേരളത്തിലെ എൻ.ആർ.ഐ സെൽ പ്രവാസിമലയാളികൾക്ക് ഏറെ പ്രയോജനകരമാകുമെന്ന് കെ. വെങ്കടേശൻ പറഞ്ഞു. പ്രവാസി മലയാളികൾക്ക് നൂതന ബാങ്കിംഗ് സേവനങ്ങളും നാട്ടിലെ മാതാപിതാക്കൾക്ക് ഡോർ സ്റ്റെപ്പ് ബാങ്കിംഗ് അടക്കമുള്ള സേവനങ്ങളും എൻ.ആർ.ഐ സെല്ലിൽ ലഭ്യമാണ്.