cristiano

ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ലക്സംബർഗിനെ 5-0ത്തിന് കീഴടക്കി പോർച്ചുഗൽ

ലോകകപ്പ് ബർത്ത് ഉറപ്പിച്ച് ഡെന്മാർക്ക്

ലിസ്ബൺ : സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഹാട്രിക്കുമായി മിന്നിത്തിളങ്ങിയ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ലക്സംബർഗിനെ മറുപടിയില്ലാത്ത അഞ്ചുഗോളുകൾക്ക് തറപറ്റിച്ച് പോർച്ചുഗൽ. മത്സരത്തിന്റെ തുടക്കത്തിൽത്തന്നെതന്നേ ലഭിച്ച രണ്ട് പെനാൽറ്റി കിക്കുകൾ വലയിലാക്കിയ ക്രിസ്റ്റ്യാനോ അവസാന സമയത്താണ് ഹാട്രിക്ക് പൂർത്തിയാക്കിയത്. ബ്രൂണോ ഫെർണാണ്ടസും യാവോ പൗലീഞ്ഞോയുമാണ് മറ്റു ഗോളുകൾ നേടിയത്.

എട്ടാം മിനിട്ടിലാണ് ക്രിസ്റ്റ്യാനോ ആദ്യ പെനാൽറ്റി ഗോളാക്കിയത്. 13-ാം മിനിട്ടിൽ ലഭിച്ച അടുത്ത പെനാൽറ്റിയും ക്രിസ്റ്റ്യാനോ ലക്ഷ്യം തെറ്റാതെ വലയിലാക്കി. 17-ാം മിനിട്ടിലായിരുന്നു ബ്രൂണോയുടെ ഗോൾ. ആദ്യ പകുതിയിൽ 3-0ത്തിന് ലീഡുചെയ്ത പോർച്ചുഗലിനായി 69-ൽ പൗളീഞ്ഞോ വീണ്ടും വലകുലുക്കി. 87-ാം മിനിട്ടിലാണ് ക്രിസ്റ്റ്യാനോ ഹാട്രിക്ക് തികച്ചത്.