ദുബായ്: കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനുവേണ്ടി ഐ.പി.എല്ലിൽ മികച്ച ആൾറൗണ്ട് പ്രകടനം കാഴ്ചവച്ചെങ്കിലും സുനിൽ നരെയ്‌നിനെ ട്വന്റി -20 ലോകകപ്പ് ടീമിൽ ഉൾപ്പെടുത്തില്ലെന്ന് വെസ്റ്റ് ഇൻഡീസ് നായകൻ കെയ്റോൺ പൊള്ളാഡ്.
നരെയ്‌നിനെ ലോകകപ്പ് ടീമിലെടുക്കണമെന്ന് ആരാധകർ ഒന്നടങ്കം മുറവിളി ഉയർത്തുന്നുണ്ടെങ്കിലും
ശാരീരിക ക്ഷമത പരീക്ഷയിൽ പരാജയപ്പെട്ടതിനാൽ അതിന് കഴിയില്ലെന്നാണ് പൊള്ളാഡിന്റെ നിലപാട്. ബൗളിംഗ് ആക്ഷനിലെ പ്രശ്നങ്ങൾ കാരണം 2019 ഓഗസ്റ്റിനുശേഷം നരെയ്ൻ വിൻഡീസ് ടീമിൽ ഇടം നേടിയിട്ടില്ല.