ദുബായ്: ട്വന്റി -20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ നിന്ന് സ്പിന്നർ അക്ഷർ പട്ടേലിനെ മാറ്റി പകരം പേസർ ശാർദൂൽ താക്കൂറിനെ ഉൾപ്പെടുത്തി. അക്ഷർ പട്ടേൽ റിസർവ് താരമായി ടീമിനൊപ്പം നിൽക്കും. ശ്രേയസ്സ് അയ്യർ, ദീപക് ചഹർ എന്നിവരും റിസർവ് താരങ്ങളായുണ്ട്.
ഹാർദിക് പാണ്ഡ്യ ബൗൾ ചെയ്യാത്തസാഹചര്യം കണക്കിലെടുത്താണ് ഒരു പേസ് ബൗളറെ ടീമിൽ ഉൾപ്പെടുത്തിയത്. ഐ.പി.എല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സിന് വേണ്ടി മികച്ച പ്രകടനം പുറത്തെടുക്കാൻ ശാർദൂലിന് സാധിച്ചിരുന്നു. 15 മത്സരങ്ങളിൽ നിന്ന് 18 വിക്കറ്റുകളാണ് താരം വീഴ്ത്തിയത്.