karthi

കോഴിക്കോട്: മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സിന്റെ തമിഴ്നാട് ബ്രാൻഡ് അംബാസഡറായി തമിഴ് ചലച്ചിത്രതാരം കാർത്തിയെ നിയമിച്ചു. ഇതു സംബന്ധിച്ച കരാർ കഴിഞ്ഞദിവസം ഒപ്പുവച്ചു. മാനവിക മൂല്യങ്ങൾ മുറുകെപിടിക്കുന്ന കാർത്തിയുടെ നിലപാടുകൾ കമ്പനിയുടെ മൂല്യങ്ങളുമായി ഏറെ ചേർന്നുപോകുന്നതാണെന്നും തമിഴ് ജനതയും മലബാർ ഗോൾഡുമായുള്ള ബന്ധം കൂടുതൽ ശക്തമാക്കാൻ കാർത്തിയുടെ സാന്നിദ്ധ്യം സഹായിക്കുമെന്നും മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി. അഹമ്മദ് പറഞ്ഞു.

പത്ത് രാജ്യങ്ങളിൽ സാന്നിദ്ധ്യമുള്ള, ഇന്ത്യയിലെ ഏറ്റവും വലിയ ജുവലറി ഗ്രൂപ്പായ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സുമായി സഹകരിക്കുന്നതിൽ സന്തോഷമുണ്ടെന്ന് കാർത്തി പറഞ്ഞു. തമിഴ്നാടിന്റെ തനത് സാംസ്കാരിക മൂല്യങ്ങൾ ആഘോഷിക്കുന്ന പരസ്യചിത്രങ്ങൾ കാർത്തിയുമായി സഹകരിച്ച് കമ്പനി ഉടൻ പുറത്തിറക്കും.