ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിനെ ശാരീരീകാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പനിയും ശ്വാസതടസവും നെഞ്ചിൽ അണുബാധയും കാരണമാണ് അദ്ദേഹത്തെ ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചതെന്നാണ് വിവരം.
ഇന്നലെ മുതൽ അദ്ദേഹത്തിന് പനിയും ക്ഷീണവുമുണ്ടായിരുന്നു. തുടർന്നാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 89കാരനായ അദ്ദേഹത്തിന് ഈ വർഷം ആദ്യം കൊവിഡ് സ്ഥിരീകരിച്ചിരുന്നു. മൻമോഹൻ സിംഗിന്റെ ആരോഗ്യനില തൃപ്‌തികരമാണെന്ന് എയിംസ് അധികൃതർ അറിയിച്ചു.