viyoor

തൃശൂർ: വിയ്യൂർ സെൻട്രൽ ജയിലിൽ ഇന്ന് നടത്തിയ പരിശോധനയിൽ മൊബൈൽ ഫോണും കഞ്ചാവും പിടികൂടി. ജയിലധികൃതർ ഇന്ന് നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്. കെവിൻ വധക്കേസ് പ്രതിയുടെ ബ്ളോക്കിൽ നടത്തിയ പരിശോധനയിലാണ് ഇവ ലഭിച്ചതെന്നാണ് വിവരം.

മുൻപ് വിയ്യൂർ ജയിലിൽ ശിക്ഷയനുഭവിക്കുന്ന വിവിധ കേസുകളിലെ പ്രതികളിൽ നിന്ന് ഫോണുകൾ പിടികൂടിയിരുന്നു. ഈ ഫോണുകളിൽ നിന്ന് ആയിരക്കണക്കിന് കോളുകൾ ചെയ്‌തിട്ടുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് ജയിൽ സൂപ്രണ്ട് എ.ജി സുരേഷിനെ സസ്‌പെൻഡ് ചെയ്‌തിരുന്നു. ടി.പി ചന്ദ്രശേഖരൻ കൊലക്കേസ് പ്രതി കൊടി സുനി, ഫ്ളാറ്റ് കൊലക്കേസ് പ്രതി റഷീദ് എന്നിവരിൽ നിന്ന് പിടിച്ചെടുത്ത ഫോണിലാണ് ഇത്രയധികം കോളുകൾ ചെയ്‌തതായി കണ്ടെത്തിയത്.