dfdf

ഇസ്ലാമാബാദ് : ദക്ഷിണ ഏഷ്യയിൽ സമാധാനം നിലനില്ക്കണമെങ്കിൽ കശ്മീർ വിഷയം പരിഹരിക്കണമെന്ന് പാക് വിദേശകാര്യമന്ത്രി മുഹമ്മദ് ഖുറേഷി. ഏഷ്യയിലെ കോൺഫറൻസ് ഓൺ ഇന്ററാക്ഷൻ ആന്റ് കോൺഫിഡൻസ് ബിൽഡിംഗിംഗ് മെഷേഴ്സിന്റെ (സിഐസിഎ) ആറാമത് മന്ത്രിസഭ യോഗത്തിൽ സംസാരിക്കുകയായിരുന്നു ഖുറേഷി.

യു.എൻ സുരക്ഷാ കൗൺസിലിന്റെ പ്രമേയങ്ങൾക്കും കശ്മീരിലെ ജനങ്ങളുടെ ആഗ്രഹങ്ങൾക്കും അംഗീകാരം നൽകണം. ഇന്ത്യയ്ക്കും പാകിസ്ഥാനുമിടയിലുള്ള കശ്മീർ വിഷയം പരിഹരിക്കാതെ ദക്ഷിണ ഏഷ്യയിൽ സമാധാനാന്തരീക്ഷമുണ്ടാവാൻ സാദ്ധ്യതയില്ലെന്നും ഖുറേഷി പറഞ്ഞു. യുദ്ധക്കെടുതിയിൽ വലയുന്ന അഫ്ഗാനിസ്ഥാനിൽ സ്ഥിരതയും വികസനവും ഉറപ്പുവരുത്തണമെന്നും ഖുറേഷി ലോക രാജ്യങ്ങളോട് ആവശ്യപ്പെട്ടു. ഏഷ്യയിൽ സമാധാനം നിലനിറുത്തുന്നതിൽ സി.ഐ.സി.എ നിർണായക പങ്ക് വഹിച്ചിട്ടുണ്ടെന്നും പാക് മന്ത്രി കൂട്ടിച്ചേർത്തു.