case-diary-

ലഖ്‌നൗ: ഉത്തര്‍ പ്രദേശില്‍ 17കാരിയെ പീഡിപ്പിച്ച സംഭവത്തില്‍ പിതാവും രാഷ്ട്രീയ നേതാക്കളും ഉള്‍പ്പെടെ 28 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ലളിത്പുര്‍ സ്വദേശിനിയാണ് ക്രൂരതയ്ക്കിരയായത് അച്ഛന്‍ ഉള്‍പ്പെടെ 28 പേര്‍ വര്‍ഷങ്ങളോളം പീഡിപ്പിച്ചതായി പെണ്‍കുട്ടിയുടെ പരാതിയിൽ പറയുന്ന ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ അശ്ലീല ചിത്രങ്ങള്‍ കാണിച്ച് അച്ഛനാണ് പീഡനത്തിന് തുടക്കമിട്ടത്. . പിന്നീട് പലവട്ടം പിതാവ് ബലാത്സംഗത്തിനിരയാക്കിയതായും പെണ്‍കുട്ടി പൊലീസിനോട് വ്യക്തമാക്കി

. മറ്റുള്ള ആളുകളെ പിതാവ് വിളിച്ചുവരുത്താറുണ്ടായിരുന്നെന്നും അവരുമായി ലൈംഗികബന്ധം പുലര്‍ത്താന്‍ നിര്‍ബന്ധിച്ചിരുന്നെന്നും പെണ്‍കുട്ടി കൂട്ടിച്ചേര്‍ത്തു.ചില കുടുംബാംഗങ്ങള്‍, സമാജ്‌വാദി പാര്‍ട്ടി ജില്ലാ അദ്ധ്യക്ഷന്‍ തിലക് യാദവ്, ഇയാളുടെ മൂന്ന് സഹോദരന്മാര്‍, ബി.എസ്.പി. ജില്ലാ അദ്ധ്യക്ഷന്‍ ദീപക് ആഹിര്‍വാര്‍ തുടങ്ങിയവര്‍ ബലാത്സംഗം ചെയ്തതായി പെണ്‍കുട്ടി പരാതിയില്‍ പറയുന്നുണ്ട്. സംഭവത്തെ കുറിച്ച് ആരോടെങ്കിലും പറഞ്ഞാല്‍ അമ്മയെ കൊലപ്പെടുത്തുമെന്ന് പിതാവ് ഭീഷണിപ്പെടുത്തിയിരുന്നെന്നും പെണ്‍കുട്ടി കൂട്ടിച്ചേര്‍ത്തു.28 പേര്‍ക്കെതിരെ കഴിഞ്ഞദിവസം രാത്രി കേസ് രജിസ്റ്റര്‍ ചെയ്‌തെന്ന് ലളിത്പുര്‍ എ.എസ്.പി. ഗിരിജേഷ് കുമാര്‍ പറഞ്ഞു.

കുട്ടിയുടെ പിതാവിനെ കൂടാതെ സമാജ്‌വാദി പാര്‍ട്ടി ജില്ലാ അദ്ധ്യക്ഷന്‍, ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടി ജില്ലാ അദ്ധ്യക്ഷന്‍ തുടങ്ങിയവര്‍ അടക്കമുള്ളവർക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്നും എല്ലാ മൊഴികളും വിവരങ്ങളും പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.