തിരുവനന്തപുരം: മലബാർ ദേവസ്വം ബോർഡ് ജീവനക്കാരുടെ ശമ്പളം പരിഷ്കരിക്കുന്നതിനും മറ്റുമായി സമഗ്ര നിയമം കൊണ്ടുവരുമെന്ന് മന്ത്രി കെ.രാധാകൃഷ്ണൻ പറഞ്ഞു. ദേവസ്വം ബോർഡിലെ മൂന്ന് അംഗങ്ങളുടെ കാലാവധി മൂന്ന് വർഷത്തേക്ക് കൂടി നീട്ടുന്നതിനുള്ള കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് (ഭേദഗതി) ബിൽ അവതരിപ്പിക്കുകയായിരുന്നു മന്ത്രി. എല്ലാ ദേവസ്വം ബോർഡുകളുടെയും സ്ഥിതി മെച്ചപ്പെടുത്തും. ക്ഷേത്രങ്ങളുടെ സ്വത്ത് വിൽക്കാൻ സർക്കാർ കൂട്ടു നിൽക്കില്ലെന്നും മന്ത്രി പറഞ്ഞു. ബിൽ സബ്ജക്ട് കമ്മിറ്റിക്ക് വിട്ടു.