kk

ദുബായ് : ഗർഭിണിയാകുന്നത് മുതൽ കുഞ്ഞ് ജനിക്കുന്നത് വരെെ ഗർഭകാലം ആഘോഷമാക്കുന്ന പ്രവണത ഇന്ന് കൂടി വരികയാണ്. ബേബി ഷവർ പാർട്ടി മുതൽ മെറ്റേണിറ്റി ഷൂട്ട് വരഇതിൽപ്പെടും. ജനിക്കാന്‍ പോകുന്ന കുഞ്ഞിന്റെ ജെന്‍ഡര്‍ മറ്റുള്ളവരെ അറിയിക്കാന്‍ ദമ്പതികള്‍ നടത്തുന്ന പാര്‍ട്ടിയാണ്ക ജെൻഡർ റീവീൽ പാർട്ടി,​ ഇത്തരത്തിൽ ദുബായിൽ നടത്തിയ പാർട്ടി ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.

ദുബായിൽ ദമ്പതികള്‍ നടത്തിയ ജെന്‍ഡര്‍ റിവീല്‍ പാര്‍ട്ടിയില്‍ കടുവയെ ഉപയോഗിച്ചതാണ് വിവാദമായിരിക്കുന്നത്. ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോ വൈറലായതോടെ ദമ്പതികള്‍ക്കെതിരെ രോഷം പ്രകടിപ്പിക്കുകയാണ് സോഷ്യല്‍ മീഡിയ.

ദുബായിലെ അക്കോപ്പിളാണ് സംഭവം. ആദ്യ കുട്ടിയെ പ്രതീക്ഷിക്കുന്ന ദമ്പതിമാർ കുഞ്ഞിന്റെ ലിംഗം വെളിപ്പെടുത്താൻ നിയോഗിച്ചത് ഒരു കടുവയെ ആയിരുന്നു. തുറസായ സ്ഥലത്ത് യഥാർത്ഥ കടുവയെ ഉപയോഗിച്ച് നടത്തി‌യ അഭ്യാസമാണ് വിമർശനങ്ങൾക്ക് വഴി വച്ചത്.കടുവ പ്രദേശത്ത് ചുറ്റിനടക്കുന്നതും അതിനെ ബന്ധിപ്പിച്ചിട്ടില്ലാത്തതും ദൃശ്യങ്ങളിൽ കാണാം. കുറച്ച് സമയത്തിന് ശേഷം, അത് തലയ്ക്ക് മുകളിലൂടെ പറക്കുന്ന ബലൂണുകളെ പിന്തുടരുകയും അതിലൊന്ന് കൈകൊണ്ട് കുത്തുകയും ചെയ്തു. ബലൂണിൽ നിന്ന് പിങ്ക് പൊടി പുറത്തേക്ക് വരുന്നുണ്ട്, അത് കുഞ്ഞ് ഒരു പെൺകുട്ടിയായിരിക്കുമെന്ന് സൂചിപ്പിക്കുന്നു. എന്നാല്‍ ഇത് അഭിമാനിക്കാനുള്ള കാര്യമല്ലെന്നും വന്യമൃഗങ്ങളെ ഇത്തരം ആഘോഷങ്ങളില്‍ ഉപയോഗിക്കുന്നത് ശരിയല്ലെന്നുമാണ് ദമ്പതികളെ വിമര്‍ശിച്ച് കൊണ്ട് പലരും രംഗത്തെത്തിയിരിക്കുന്നത്.