ഹൈന്ദവ ആരാധനയുടെയും സംഗീതത്തിന്റെയും നൃത്തത്തിന്റെയും വിദ്യാരംഭത്തിന്റെയും ഉത്സവമാണ് നവരാത്രി. ഒൻപത് രാത്രികൾ എന്നാണ് ഈ സംസ്‌കൃത പദത്തിന്റെ അർത്ഥം. ഒൻപത് രാത്രിയും പത്ത് പകലും നീണ്ടു നിൽക്കുന്ന ഈ ഉത്സവത്തിൽ ആദിപരാശക്തിയുടെ ഒൻപത് രൂപങ്ങളെ ആരാധിക്കുന്നു. ആദ്യത്തെ മൂന്നു ദിവസം ഭഗവതിയെ പാർവതിയായും അടുത്ത മൂന്നു ദിവസം ലക്ഷ്മിയായും അവസാനത്തെ മൂന്നു നാൾ സരസ്വതിയായും സങ്കൽപ്പിച്ചാണ് പൂജ. നവരാത്രിയുമായി ബന്ധപ്പെട്ട് പ്രശസ്തമായ 9 ക്ഷേത്രങ്ങൾ;

1.ശൈലപുത്രി ക്ഷേത്രം, വാരണാസി

shailputri-temple

നവരാത്രി പൂജയുടെ ആദ്യ ദിവസമാണ് ശൈലപുത്രി ദേവിയെ ആരാധിക്കുന്നത്.ഹിമാലയത്തിന്റെ പുത്രി എന്നാണ് ദേവി അറിയപ്പെടുന്നത്.വാരണാസിയിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്.

2.ബ്രഹ്മചാരിണി ക്ഷേത്രം, വാരണാസി

brahmacharini-temple

നവരാത്രിയുടെ രണ്ടാം ദിവസമാണ് ബ്രഹ്മചാരിണി ദേവിയെ ആരാധിക്കുന്നത്. ആശ്രമത്തിൽ ജീവിക്കുന്നവൾ എന്നാണ് ബ്രഹ്മചാരിണി എന്ന പദത്തിനർത്ഥം.


3.ചന്ദ്രഗാന്ദ ക്ഷേത്രം, വാരണാസി

chandraghanta-temple

ദുർഗ്ഗാദേവിയുടെ മൂന്നാം ഭാവമാണ് ചന്ദ്രഗാന്ദ. അർത്ഥചന്ദ്രൻ എന്നാണ് പേരിനർത്ഥം. ധൈര്യത്തിന്റെ രൂപമെന്നും ചന്ദ്രിക എന്നും ചന്ദ്രഗാന്ദദേവി അറിയപ്പെടുന്നു.

4.ഖുശ്മന്ദ ക്ഷേത്രം, കാൺപൂർ

kushmanda-temple

ദുർഗ്ഗാദേവിയുടെ നാലാം ഭാവമാണ് ഖുശ്മന്ദ,നാലാം ദിവസമാണ് ദേവിയെ ആരാധിക്കുന്നത്. രാജ്യത്തെതന്നെ ഏറ്റവും പ്രശസ്തമായ ഖുശ്മന്ദ ക്ഷേത്രമാണ് കാൺപൂരിലേത്.

5.സ്‌കന്ദമാതാ ക്ഷേത്രം, വാരണാസി

skandamata-temple

അഞ്ചാം ദിവസത്തെ പൂജ സ്‌കന്ദമാതാ ദേവിക്കാണ് സമർപ്പിക്കുന്നത്. യുദ്ധദേവനായ കാർത്തികേയന്റെ മാതാവാണ് സ്‌കന്ദമാതാ.

6.കാത്ത്യായനി ക്ഷേത്രം, കർണാടക

katyayani-temple

കാത്ത്യായനന്റെ പുത്രിയും പാർവതിദേവിയുടെ ആറാം ഭാവവുമാണ് കാത്ത്യായനി ദേവി. വളരെ പ്രശസ്തമായ കാത്ത്യായനി ക്ഷേത്രമാണ് ബാണേശ്വറിലെ ശ്രീ കാത്ത്യായനി ക്ഷേത്രം. കോൽഹാപൂരിലും ആലപ്പുഴയിലുമാണ് മറ്റ് പ്രധാന ക്ഷേത്രങ്ങൾ.

7.കൽരാത്രി ക്ഷേത്രം, വാരണാസി

kalrathri-temple

നവരാത്രിപൂജയുടെ ഏഴാം ദിവസമാണ് കൽരാത്രി ദേവിയെ ആരാധിക്കുന്നത്. രാക്ഷസ സംഹാരിയെന്നാണ് ദേവി അറിയപ്പെടുന്നത്. ഓരോ ദിവസത്തിന്റെയും രാത്രിയുടെ ദേവി എന്നാണ് കൽരാത്രി ദേവി അറിയപ്പെടുന്നത്.

8.മഹാഗൗരി ക്ഷേത്രം, ലുധിയാന

mahagouri-temple

നവരാത്രിയുടെ എട്ടാം ദിവസമാണ് മഹാഗൗരിദേവിയെ പൂജിക്കുന്നത്. ഭക്തരുടെ ആഗ്രഹങ്ങൾ നിറവേറ്റുന്ന ദേവി എന്നാണ് മഹാഗൗരി ദേവി അറിയപ്പെടുന്നത്. വാരണാസിയിലും ലുദിയാനയിലുമാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

9.സിദ്ധിദാത്രി ക്ഷേത്രം, സാഗർ

siddhidatri-temple

പാർവതിദേവിയുടെ ഒൻപതാം അവതാരമാണ് സിദ്ധിധാത്രി. നവരാത്രി പൂജയുടെ ഒൻപതാം ദിവസമാണ് ദേവിയെ പൂജിക്കുന്നത്. വാരണാസിയിലും മദ്ധ്യപ്രദേശിലുമാണ് പ്രധാന സിദ്ധിദാത്രി ക്ഷേത്രം സ്ഥിതിചെയ്യുന്നത്.