pushpa

അല്ലു അർജുൻ ചിത്രമായ 'പുഷ്പ' യിലെ രണ്ടാമത്തെ ഗാനം റിലീസ് ചെയ്തു. മെലഡി ഗാനത്തിന്റെ ലിറിക്കൽ വീഡിയോയാണ് പുറത്തുവിട്ടത്.തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി, കന്നട എന്നീ ഭാഷകളിലാണ് ഗാനം പുറത്തിറക്കിയത്. സിദ് ശ്രീറാം ആണ് ഗായകൻ.

ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണം നൽകിയിരിക്കുന്നത് ദേവി ശ്രീ പ്രസാദ് ആണ്. സിദ് ശ്രീറാം തന്നെയാണ് തെലുങ്കിലും തമിഴിലും മലയാളത്തിലും കന്നടയിലും പാട്ട് പാടിയിരിക്കുന്നത്. മാജിക്കൽ മെലഡി എന്ന അടിക്കുറിപ്പോടെയാണ് 'ശ്രീവല്ലി' എന്നു തുടങ്ങുന്ന ഗാനം റിലീസ് ചെയ്തിരിയ്ക്കുന്നത്.

സിനിമയുടെ ആദ്യ ഭാഗം 2021 ഡിസംബർ 17ന് തിയറ്ററുകളിൽ എത്തും. സുകുമാർ ആണ് സംവിധായകൻ.ചിത്രത്തിൽ ഫഹദ് ഫാസിൽ വില്ലനായിട്ടാണ് എത്തുന്നത്. രശ്മിക മന്ദാനയാണ് നായിക. ജഗപതി ബാബു, പ്രകാശ് രാജ് എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രക്തചന്ദന കടത്തുകാരനായ പുഷ്പരാജൻ എന്ന കഥാപാത്രത്തെയാണ് അല്ലു അർജുൻ എത്തുന്നത്. 70 കോടി രൂപയാണ് അല്ലു സിനിമയ്ക്ക് പ്രതിഫലമായി വാങ്ങിയതെന്നാണ് പുറത്തുവരുന്ന റപ്പോർട്ടുകൾ.