travel

ഹിമാലയത്തിലെ മഞ്ഞ് മൂടിയ കൊടുമുടികളും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ ഇടതൂർന്ന പച്ചപ്പുകളുമൊക്കെ ഇന്ത്യൻ സഞ്ചാരിക്കൾക്കെന്നും ആവേശമാണ്. എന്നാൽ ഈ മനോഹര ദൃശ്യങ്ങൾ ഏറ്റവും നന്നായി ആസ്വദിക്കാനാവുന്നത് എപ്പോഴാണ്?

നിങ്ങൾ യാത്രകളെ അത്രമേൽ സ്‌നേഹിക്കുന്ന ഒരാളാണെങ്കിൽ അറബിക്കടലിന്റെ ആഴങ്ങളെ വകഞ്ഞ്മാറ്റി മൺസൂൺ മഴ ഇന്ത്യയലേക്ക് പ്രവേശിക്ഷിക്കുന്ന സമയമായിരിക്കണം നിങ്ങൾ തെരഞ്ഞെടുക്കേണ്ടത്.മൺസൂൺ മഴയും ഇളംകാറ്റും കടന്ന് പോകുമ്പോൾ ഒരോ പ്രദേശത്തിനും മുമ്പെന്നും കാണാത്ത വിധത്തിലുളള ദൃശ്യഭംഗിയാവും വെളിവാകുന്നത്. അത്തരത്തിലുളള ചില പ്രദേശങ്ങൾ നമുക്ക് പരിചയപ്പെടാം.

ഷില്ലോംഗ് (മേഘാലയ)

View this post on Instagram

A post shared by ParadiseofNorthEast-India (@paradiseofnortheast)

കിഴക്കിന്റെ സ്‌കോട്ട്‌ലാൻഡ് എന്നറിയപ്പെടുന്ന ഈ പ്രദേശം വനോദ സഞ്ചാരിക്കളുടെ പറുദീസ തന്നെയാണ്.മഴക്കാലത്ത് പ്രകൃതി സൗന്ദര്യം ആസ്വദിക്കുന്നതിന് ഏറ്റവും അനുയോജ്യമായ പ്രദേശമാണിത്.ഇവിടെ നിന്ന് ഒന്നര മണിക്കൂർ സഞ്ചരിച്ചാൽ ഭൂമിയിൽ ഏറ്റവും ഈർപ്പമുള്ള ചിറാപൂഞ്ചിയിൽ നമുക്ക് എത്തച്ചേരാൻ ആവും

മൂന്നാർ(കേരള)

View this post on Instagram

A post shared by Prabhu - Wedding & Fashion (@spurfectionbyprabhu)

കേരളത്തിനുള്ളിൽ മൺസൂണിൽ കുതിർന്ന് ഒരു യാത്രയാണോ നിങ്ങൾ ആഗ്രഹിക്കുന്നത് ? എന്നാൽ നിങ്ങൾ മൂന്നാറലേക്ക് തിരിക്കൂ.മഞ്ഞ് തുള്ളികൾ പേറുന്ന തേയില ചെടികളും ആളൊഴിഞ്ഞ ട്രക്കിംഗും നിങ്ങളുടെ ഉള്ളിലെ എറ്റവും മനോഹര ഓർമ്മകൾ ആകുമെന്ന കാര്യത്തിൽ സംശയമില്ല.

ഗോവ

View this post on Instagram

A post shared by Goa India| Travel Explore (@goaexplore)

കടൽതീര കാഴ്ചകൾകൊണ്ട് സഞ്ചാരിക്കൾക്കെന്നും പ്രിയപ്പെട്ടൊരിടമാണ് ഗോവ. വർഷംമുഴുവൻ സഞ്ചാരിക്കളെ മോഹിപ്പിക്കുന്ന ഈ പ്രദേശം മൺസൂണിൽ കൂടുതൽ സൗന്ദര്യവതിയാകുന്നു.പക്ഷി നിരീക്ഷണത്തിനൊപ്പം ട്രക്കിംഗിനും ഷോപ്പിംഗിനും ഇവിടം അനുയോജ്യമാണ്.

റാണിഗഢ് (ഉത്തരാഖണ്ഡ്)

View this post on Instagram

A post shared by DEepak B Isht (@deepak.b_isht)

ഹിമാലയ പർവ്വതനിരകളാൽ ചുറ്റപ്പെട്ട ഈ പ്രദേശം സഞ്ചാരിക്കളുടെ മറ്റൊരു സ്വപ്‌ന ഭൂമിയാണ്. ട്രക്കിംഗിന് ഒപ്പം ക്ഷേത്ര ദർശനവും ഇവിടെ സാദ്ധ്യമാണ്.മൺസൂൺ ടൂറിസത്തിന്റെ പ്രധാന കേന്ദ്രം കൂടിയാണിവിടം.

കച്ച് (ഗുജറാത്ത്)

View this post on Instagram

A post shared by MaruKutch (@marukutch)

മൺസൂൺ മഴ മേഘങ്ങൾ ദനോദർ കുന്നുകളലേക്ക് വ്യാപിക്കുമ്പോൾ കച്ച് പ്രദേശം നമുക്ക് സമ്മാനിക്കുന്നത് അതിമനോഹര ദൃശ്യങ്ങളാണ്.പ്രകൃതി സ്‌നേഹികൾ തീർച്ചയായും പോകേണ്ട സ്ഥലങ്ങളിൽ ഒന്നാണിവിടം.