രജനികാന്ത് ആരാധകർക്ക് ഉത്സവ വിരുന്നൊരുക്കി സൂപ്പർതാരത്തിന്റെ ഏറ്റവും പുതിയ ചിത്രം അണ്ണാത്തെയുടെ ടീസർ പുറത്തിറങ്ങി..സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ നേരത്തെ പുറത്തിറങ്ങിയ ഗാനങ്ങളുടെ വീഡിയോയയും ഹിറ്റായിരുന്നു. അതു കൊണ്ടുതന്നെ സിനിമയും സൂപ്പർഹിറ്റാകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
അന്തരിച്ച ഗായകൻ രജനി ചിത്രത്തിന് വേണ്ടി ആലപിച്ച ഗാനം വൻ ഹിറ്റായിരുന്നു.
സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ഡി ഇമ്മാൻ ആണ്. വിവേക ആണ് ഗാനരചന. വെട്രി പളനിസ്വാമിയാണ് ഛായാഗ്രാഹകൻ. നയൻതാര നായികയായി അഭിനയിക്കുന്ന ചിത്രത്തില്‍ സൂരി, മീന, ഖുശ്‍ബു, കീര്‍ത്തി സുരേഷ്, പ്രകാശ് രാജ് തുടങ്ങി ഒട്ടേറെ താരങ്ങള്‍ എത്തുന്നുണ്ട്.