kk

വീട് നിർമ്മിക്കുമ്പോൾ വാസ്തു നോക്കുന്നവരാണ് ഇന്ന് ഭൂരിപക്ഷം പേരും. വാസ്തുശാസ്ത്ര പ്രകാരം ചില കാര്യങ്ങൾ ചെയ്യുമ്പോൾ ചില കാര്യങ്ങൾ ഒഴിവാക്കേണ്ടിയും വരും.

നെഗറ്റീവ് ഫലങ്ങൾ നൽകുന്ന ചില വസ്തുക്കൾ ഒഴിവാക്കണമെന്നാണ് വാസ്തു പറയുന്നത്.

വസ്തുദോഷം ഇത് കുടുംബത്തിൽ പലവിധ പ്രശ്നങ്ങൾക്കും കാരണമായേക്കാം. ധനനഷ്ടം,​ ദാരിദ്ര്യം തുടങ്ങിയവ വാസ്തുദോഷം കൊണ്ടുണ്ടാകാം,​ വാസ്തു പറയുന്ന നിങ്ങള്‍ വീട്ടില്‍ ശ്രദ്ധിക്കേണ്ട അത്തരം ചില കാര്യങ്ങൾ എന്താണെന്ന് അറിയാം.

വാസ്തുവിദ്യയനുസരിച്ച് വെള്ളം സമ്പത്തിനെ പ്രതിനിധീകരിക്കുന്നു. ചില ആളുകളുടെ വീടുകളിലും വീടിന്റെ ചുമരുകളിലും ഈര്‍പ്പം കാണാം, അത് വാസ്തുവില്‍ നല്ലതായി കണക്കാക്കപ്പെട്ടിട്ടില്ല. അത്തരമൊരു വീട്ടില്‍ ലക്ഷ്മീ ദേവി വസിക്കില്ലെന്നാണ് വിശ്വാസം. അതുകാരണം കുടുംബാംഗങ്ങള്‍ക്ക് സാമ്പത്തിക പ്രശ്‌നങ്ങള്‍ നേരിടേണ്ടിവരുന്നു. അതിനാല്‍, വീട് എല്ലായ്‌പ്പോഴും ശരിയായി സൂക്ഷിക്കുക. ചുവരുകളില്‍ ഈര്‍പ്പം ഉണ്ടായിരിക്കരുത്. വീട്ടിലെ ചോര്‍ച്ചയുള്ള ടാപ്പുകള്‍ ഉടന്‍ മാറ്റുക.

തകര്‍ന്ന പാത്രങ്ങളും തകര്‍ന്ന ഗ്ലാസ്സുകളും രാഹുവിന്റെ പ്രതീകമായി കണക്കാക്കപ്പെടുന്നു. രാഹു നിങ്ങളുടെ മാനസികാവസ്ഥയും സാമ്പത്തികവും നിയന്ത്രിക്കുന്ന ഗ്രഹമാണ്. കൂടാതെ, വീട്ടിലെ ചുവരിലെ വിള്ളലുകളും വാസ്തുവിദ്യാ തകരാറുണ്ടാകുന്നു. അതിനാല്‍, വീട്ടില്‍ തകര്‍ന്ന പാത്രങ്ങളും ഗ്ലാസുകളും ഉണ്ടെങ്കില്‍ അവ ഉടനെ വീട്ടില്‍ നിന്ന് മാറ്റുക. വീടിന്റെ മതിലുകളിലോ ചുവരിലോ വിള്ളലുകള്‍ ഉണ്ടെങ്കില്‍ അതും ശരിയാക്കുക. അങ്ങനെ ചെയ്യുന്നതിലൂടെ, വീട്ടില്‍ നിന്ന് നെഗറ്റീവ് ഊര്‍ജ്ജം നീങ്ങുകയും ഐശ്വര്യം ഉണ്ടാവുകയും ചെയ്യും..

വാസ്തു ശാസ്ത്രം പ്രകാരം, വീട്ടിലെ മേല്‍ക്കൂരയ്ക്ക് പ്രത്യേക സ്ഥാനമുണ്ട്. മേല്‍ക്കൂരയിലോ ഏതെങ്കിലും കോണിലോ ഉള്ള ഒരു പക്ഷിക്കൂട് വാസ്തു അനുസരിച്ച് ദാരിദ്ര്യത്തെ ക്ഷണിക്കുന്നു. ഒരു പക്ഷിയുടെ കൂട്ടില്‍ മുട്ട വീട്ടിലുണ്ടെങ്കില്‍ നിങ്ങള്‍ക്ക് സമീപഭാവിയില്‍ സാമ്പത്തിക വെല്ലുവിളികള്‍ക്ക് കാരണമായേക്കാം. . അതിനാല്‍, പ്രാവ് അല്ലെങ്കില്‍ മറ്റ് പക്ഷികള്‍ എന്നിവയ്ക്ക് വീട്ടില്‍ കൂട് വയ്ക്കാന്‍ അവസരം നല്‍കരുത്. എന്നാല്‍ പക്ഷിക്കൂട് വീടിന് പുറത്താണെങ്കില്‍ പ്രശ്‌നമില്ല.

വീട്ടില്‍ നെഗറ്റീവ് ഊര്‍ജ്ജത്തിന്റെ ഉറവിടമായി കണക്കാക്കുന്ന മറ്റൊന്നാണ് മാലിന്യങ്ങൾ. എല്ലാ ദിവസവും ശുചിത്വം വരുത്തുന്ന വീടുകളില്‍ ലക്ഷ്മീ ദേവി വസിക്കുന്നു. വീട്ടിലെ മാലിന്യങ്ങള്‍ നീക്കുക. കൂടാതെ ചിലന്തി വലകള്‍ കെട്ടാന്‍ ഇട നല്‍കരുത്. ഇത് വീട്ടിലെ സാമ്പത്തിക സാഹചര്യത്തെ ബാധിക്കുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു. അതിനാല്‍ വീട്ടിലെ മാലിന്യം കെട്ടിക്കിടക്കുന്ന ഇടങ്ങള്‍ പതിവായി വൃത്തിയാക്കുക.

വീട്ടില്‍ കീറിയ ഷൂസ് ഒരിക്കലും സൂക്ഷിക്കരുത്. അത് നെഗറ്റീവ് ഫലങ്ങള്‍ വര്‍ദ്ധിപ്പിക്കും. അതേസമയം കേടായ ക്ലോക്കുകളും പൊട്ടിയ ക്ലോക്കുകളും വീട്ടില്‍ സൂക്ഷിക്കരുത്. ഇത് വീടിന്റെ പുരോഗതി തടഞ്ഞുനിര്‍ത്തുന്ന സൂചകമാണ്,. ഇവ വീട്ടില്‍ സൂക്ഷിച്ചാല്‍ പണം നഷ്ടപ്പെടുന്നതായിരിക്കും. അതിനാല്‍ ഇത്തരം സാധനങ്ങള്‍ നിങ്ങളുടെ വീട്ടിൽ നിന്ന് പുറന്തള്ളേണ്ടതാണെന്നും വാസ്തുവിൽ പറയുന്നു,​