food-

നമ്മളിൽ പലരും തടി കുറയ്ക്കാൻ കഷ്ടപ്പെടുമ്പോൾ തടി കൂട്ടാൻ പെടാപ്പാടുപെടുന്നവരുടെഎണ്ണവും കുറവല്ല. എന്തുചെയ്തിട്ടും ആവശ്യത്തിന് തടി കൂടുന്നില്ലെന്നാണ് ഇവരുടെ പ്രധാന പരാതി. പരസ്യങ്ങളിൽമയങ്ങി വിപണിയിൽകിട്ടുന്ന പലമരുന്നുകളും പരീക്ഷിച്ചിട്ടും നിരാശയായിരിക്കും ഫലം. എന്നാൽ ചെറിയ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി ദിവസങ്ങൾക്കുള്ളിൽ തടികൂട്ടാൻ കഴിയും എന്ന്പലരും മനസിലാക്കുന്നില്ല എന്നതാണ്സത്യം. ശ്രദ്ധിക്കേണ്ടതും ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടതുമായ ചിലകാര്യങ്ങൾ ഏതൊക്കെയാണെന്ന്നാേക്കാം.

ചോറ്
കുറഞ്ഞ ചെലവിൽ തടി കൂട്ടാൻ സഹായിക്കുന്ന ആഹാരമാണ് ചോറ്.100 ഗ്രാം ചോറിൽ 130 കലോറിയാണ് അടങ്ങിയിട്ടുള്ളത്.ദിവസവും ചോറ് കഴിക്കുന്നത് തടി കൂടുന്നതിന് സഹായിക്കുന്നു.


കോര മീൻ (സാൽമൺ ഫിഷ് )

കൊറിയൻ പഠനം അനുസരിച്ച് പച്ചക്കറികളോടൊപ്പം മീൻ കഴിക്കുന്നത് പേശീ ഭാരം വർദ്ധിക്കാൻ സഹായിക്കുന്നു.ഭാരക്കുറവുള്ളവർ ദിവസവും 100200 ഗ്രാം കോരമീൻ പച്ചക്കറികളോടൊപ്പം ചേർത്ത് കഴിക്കുന്നത് ശരീരഭാരം വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.


വെണ്ണ
കലോറിയുടെ അളവ് കൂടുതലായതിനാൽവെണ്ണകഴിക്കുന്നത്ശരീരഭാരം വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.ദിവസവും വെണ്ണ കഴിക്കുന്നത് ശരീരഭാരത്തിനൊപ്പംആരോഗ്യവും വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.


പീനട്ട് ബട്ടർ
ദിവസവും രണ്ട് ടേബിൾസ്പൂൺ പീനട്ട് ബട്ടർ കഴിക്കുന്നതിലൂടെ 191 കലോറിയാണ് ശരീരത്തിൽ എത്തുന്നത്.അതോടൊപ്പം ഏഴ് ഗ്രാം വീതം പ്രോട്ടീനും കാർഗബോഹൈഡ്രേറ്റും ശരീരത്തിന് ലഭിക്കുന്നു.അമിനോ ആസിഡിന്റെ കലവറ ആയതിനാൽ രോഗപ്രതിരോധശേഷിയും വർദ്ധിക്കും.


പഴം
ഒരു ഇടത്തരം പഴം കഴിക്കുന്നതിലൂടെ 105 കലോറിയാണ് ശരീരത്തിൽ എത്തുന്നത്.വിദഗ്ദ്ധർപറയുന്നത് ദിവസവും പഴം കഴിക്കുന്നത് ശരീരഭാരം വർദ്ധിപ്പിക്കുതോടൊപ്പം ശരീരത്തിൽ ഊർജത്തിന്റെ അളവ് കൂട്ടാനും സഹായിക്കുന്നു എന്നാണ്.പാലിനോടൊപ്പം ചേർത്ത് കഴിച്ചാൽ രുചിയും പോഷകഗുണങ്ങളും കൂടുതൽ ലഭിക്കുകയുംചെയ്യും.


ഡ്രൈ ഫ്രൂട്സ്
കലോറികളുടെ കലവറയാണ് ഡ്രൈ ഫ്രൂട്സ്. വ്യായാമത്തിന് മുൻപോ ശേഷമോ ഒരുപിടി ഡ്രൈ ഫ്രൂട്സ് കഴിക്കുന്നത് വളരെ നല്ലതാണ്.ശരീരഭാരവും ഊർജവും നിലനിർത്താൻ ഇത് സഹായിക്കുന്നു.


ബേക്കൺ
ധാരാളം കൊഴുപ്പും കാലറിയും അടങ്ങിയ മാംസമാണ് ബേക്കൺ.100 ഗ്രാം ബേക്കണിൽ 398 കലോറിയും 14ഗ്രാം പ്രോട്ടീനും 37ഗ്രാം കൊഴുപ്പും അടങ്ങിയിരിക്കുന്നു.ദിവസവും ആഹാരത്തിൽ ഉൾപ്പെടുത്തുന്നതിലൂടെ ശരീരഭാരം കൂടുന്നതിനും ഒരു ദിവസത്തേക്കാവശ്യമായ ഊർജം നൽകുന്നതിനും സഹായിക്കുന്നു.