അശ്വതി: സന്താനങ്ങൾ മുഖേന മനഃസന്തോഷം വർദ്ധിക്കും. ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും. അസാമാന്യമായ കർമ്മകുശലത പ്രകടമാക്കും. വിദ്യാർത്ഥികൾക്ക് നൃത്തസംഗീതാദി കലകളിൽ താത്പര്യം വർദ്ധിക്കും. അവിചാരിതമായി ധനലാഭം ഉണ്ടാകും.
ഭരണി: മാതാവിൽ നിന്നും സഹായസഹകരണങ്ങൾ ലഭിക്കും. പിതൃഗുണവും ഭാഗ്യപുഷ്ടിയും അനുഭവപ്പെടും. എല്ലാ കാര്യത്തിലും ഉത്സാഹവും സാമർത്ഥ്യവും ഉണ്ടാകും. സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം. നിശ്ചയിച്ചുറപ്പിച്ചിരുന്ന വിവാഹം ഭംഗിയായി നടക്കും.
കാർത്തിക: ഗൃഹത്തിൽ മംഗളകർമ്മങ്ങൾ നടക്കും. സാഹിത്യ രംഗത്തുള്ളവർക്ക് അംഗീകാരവും പ്രശസ്തിയും ലഭിക്കും. ഗൃഹനിർമ്മാണത്തിനായി ധനം ചെലവഴിക്കും. വിദ്യാർത്ഥികൾ പഠനകാര്യത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടതാണ്.
രോഹിണി: പ്രശസ്തിയും സന്തോഷവും ഉണ്ടാകും. ആഡംബര വസ്തുക്കളിൽ താത്പര്യം വർദ്ധിക്കും. പുതിയ സുഹൃദ്ബന്ധം മുഖേന ജീവിതത്തിൽ മാറ്റം ഉണ്ടാകും. പരീക്ഷാദികളിൽ വിജയ സാദ്ധ്യത. ഗൃഹത്തിൽ ബന്ധുസമാഗമം പ്രതീക്ഷിക്കാം.
മകയീരം: വിദ്യാർത്ഥികൾ പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കും. ആഡംബര വസ്തുക്കളിൽ താത്പര്യം വർദ്ധിക്കും. കൂട്ടുബിസിനസിൽ ഏർപ്പെട്ടവർക്ക് സാമ്പത്തിക ലാഭം പ്രതീക്ഷിക്കാം. പുതിയ ഗൃഹത്തിലേക്ക് മാറിത്താമസിക്കാൻ ഉദ്ദേശിക്കുന്നവർക്ക് അനുകൂല സമയം.
തിരുവാതിര: പരീക്ഷകളിൽ ഉന്നതവിജയം ലഭിക്കും. ദമ്പതികൾ തമ്മിൽ ഐക്യതയോടെ കഴിയും. വിദേശത്തു ജോലിചെയ്യുന്നവർക്ക് ധാരാളം ബുദ്ധിമുട്ടുകൾ തരണം ചെയ്യേണ്ടി വരും. നൂതന ഗൃഹലാഭത്തിന് സാദ്ധ്യത.
പുണർതം: സന്താനങ്ങൾ മുഖേന മനഃസമാധാനം കുറയും. അനാവശ്യകാര്യങ്ങളെക്കുറിച്ച് ചിന്തിച്ച് വേവലാതിപ്പെടും. ബന്ധുമിത്രാദികളെ കണ്ടുമുട്ടാനുള്ള അവസരം ലഭിക്കും. ഭാവികാര്യങ്ങളെ കുറിച്ച് സുപ്രധാനമായ തീരുമാനം എടുക്കും. പ്രവർത്തികളിൽ ജാഗ്രത പാലിക്കണം. സ്വജനങ്ങളുടെ ദുഃഖത്തിൽ പങ്കുചേരും.
പൂയം: പിതാവിൽ നിന്നും സഹായസഹകരണങ്ങൾ ലഭിക്കും. നഷ്ടപ്പെട്ട ധനം തിരികെ ലഭിക്കും. പിതൃസമ്പത്ത് അനുഭവയോഗത്തിൽ വന്നു ചേരും. യാത്രകൾ ആവശ്യമായി വരും. ഗൃഹാന്തരീക്ഷം അസംതൃപ്തമായിരിക്കും.
ആയില്യം: മംഗളകർമ്മങ്ങളിൽ പങ്കെടുക്കും. മാതാവിൽ നിന്നും സഹായസഹകരണങ്ങൾ ലഭിക്കും. കർമ്മരംഗത്ത് ഉയർച്ച അനുഭവപ്പെടും. സന്താനങ്ങളുടെ വിവാഹകാര്യത്തിൽ അനുകൂല തീരുമാനം ഉണ്ടാകും. മനസിന് സന്തോഷവും സമാധാനവും ലഭിക്കും.
മകം: സാമൂഹിക, സാഹിത്യ രംഗത്തുള്ളവർക്ക് അംഗീകാരവും പ്രശസ്തിയും ലഭിക്കും. കൂട്ടുബിസിനസിൽ ഏർപ്പെട്ടവർക്ക് സാമ്പത്തിക ലാഭം പ്രതീക്ഷിക്കാം. സഹോദരഗുണം ലഭിക്കും. അചഞ്ചലമായ മനഃസ്ഥിതി ഉണ്ടാകും. കലാരംഗത്ത് ധാരാളം അവസരം ലഭിക്കും.
പൂരം: സന്താനഗുണം പ്രതീക്ഷിക്കാം. ആഡംബര വസ്തുക്കളിൽ താത്പര്യം വർദ്ധിക്കും. സാമ്പത്തിക ഇടപാടിൽ സൂക്ഷിക്കുക. രാഷ്ട്രീയകാര്യങ്ങളിൽ പ്രവർത്തിക്കുന്നവർക്ക് നേതൃസ്ഥാനങ്ങളിൽ എത്താൻ സാധിക്കും. പിതൃഗുണവും ഭാഗ്യപുഷ്ടിയും അനുഭവപ്പെടും. തിങ്കളാഴ്ച ദിവസം അനുകൂലം.
ഉത്രം: ബന്ധുസമാഗമം പ്രതീക്ഷിക്കാം. തൊഴിലിൽ ശ്രദ്ധ ആവശ്യമായി വരും. ഏതു കാര്യത്തിനും പ്രതീക്ഷിക്കുന്നതിലും അധികം ചെലവ് നേരിടും. സ്ഥിരവരുമാനം ഉണ്ടാകുന്ന ചില പദ്ധതികൾ ആസൂത്രണം ചെയ്യും. അകന്നു നിൽക്കുന്ന ദമ്പതികൾ തമ്മിൽ യോജിക്കാൻ കാലതാമസം നേരിടും. ഗൃഹത്തിൽ ബന്ധുസമാഗമം പ്രതീക്ഷിക്കാം.
അത്തം: സാമ്പത്തിക ലാഭം പ്രതീക്ഷിക്കാം. ഗൃഹത്തിൽ ബന്ധുസമാഗമം പ്രതീക്ഷിക്കാം. വിദേശത്ത് ജോലി ചെയ്യുന്നവർക്ക് കൂടുതൽ ജോലിഭാരം വർദ്ധിക്കും. മതപരമായ ചടങ്ങുകളിൽ പങ്കെടുക്കും. അനാവശ്യ സംസാരം ഒഴിവാക്കുക. ക്ഷേത്ര ദർശനം സാദ്ധ്യമാകും.
ചിത്തിര: ഗൃഹത്തിൽ മംഗളകർമ്മങ്ങൾ നടക്കും. പിതൃഗുണം ലഭിക്കും. പുതിയ വാഹനം വാങ്ങാൻ ശ്രമിക്കുന്നവർക്ക് അനുകൂല സമയം. വിദ്യാർത്ഥികൾ പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കും. സാമ്പത്തികരംഗത്ത് കർശന നിലപാടുകൾ എടുക്കും. സാമ്പത്തിക ഇടപാടുകളിൽ സൂക്ഷിക്കണം. കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് പ്രശസ്തി വർദ്ധിക്കും.
ചോതി: സുഹൃത്തുക്കളുമായി ഉല്ലാസയാത്രകളിൽ പങ്കെടുക്കും. വാഹനസംബന്ധമായി ചെലവുകൾ വർദ്ധിക്കും. പുണ്യക്ഷേത്ര ദർശനത്തിനായി അവസരം ഉണ്ടാകും. പുതിയ ഗൃഹത്തിലേക്ക് മാറിത്താമസിക്കാൻ ഉദ്ദേശിക്കുന്നവർക്ക് അനുകൂല സമയം. സാമ്പത്തികാഭിവൃദ്ധി ഉണ്ടാകും. തിങ്കളാഴ്ച ദിവസം അനുകൂലം.
വിശാഖം: അപ്രതീക്ഷിതമായി ഉന്നതസ്ഥാനം ലഭിക്കും.ഗൃഹസംബന്ധമായ ചെലവുകൾ വർദ്ധിക്കും. മാതൃ സ്ഥാനീയരുമായി അഭിപ്രായ വ്യത്യാസം ഉണ്ടാകും. ഔഷധസേവ ആവശ്യമായി വരും. കർമ്മരംഗത്ത് പലവിധത്തിലുള്ള വിഷമതകൾ അനുഭവപ്പെടും. പുണ്യസ്ഥലങ്ങൾ സന്ദർശിക്കാനിടവരും. ആത്മീയതയ്ക്കും ദൈവീകചിന്തക്കും വേണ്ടി സമയം ചെലവഴിക്കും.
അനിഴം: മനസിന് സന്തോഷം തരുന്ന സന്ദേശങ്ങൾ ലഭിക്കും. സന്താനങ്ങൾ മുഖേന മനഃസന്തോഷം വർദ്ധിക്കും. ഗൃഹവാഹനാദി സൗഖ്യം പ്രതീക്ഷിക്കാം. ആത്മധൈര്യം കൈവിടാതെ ശ്രദ്ധിക്കണം. വിവാഹത്തിന് അനുകൂല സമയം. തൊഴിൽരഹിതർക്ക് പുതിയ തൊഴിലവസരങ്ങൾ ലഭിക്കും. ആരോഗ്യപരമായി നല്ലകാലം. ദമ്പതികൾ തമ്മിൽ ഐക്യതയോടെ കഴിയും. സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം.
കേട്ട: സന്താനഗുണം പ്രതീക്ഷിക്കാം. ആഡംബര വസ്തുക്കളിൽ താത്പര്യം വർദ്ധിക്കും. വിശേഷ വസ്ത്രാഭരണങ്ങൾ ലഭിക്കും. തൊഴിൽ മുഖേന ആദായം വർദ്ധിക്കും. ഗൃഹനിർമ്മാണത്തിന് അനുകൂല സമയം. ദൂരയാത്രകൾ ആവശ്യമായി വരും. സഹോദരഗുണം ഉണ്ടാകും.
മൂലം: മനസിനിണങ്ങിയ ജീവിതപങ്കാളിയെ കണ്ടെത്തുന്നതിൽ വിജയിക്കും. ഗൃഹം മോടി പിടിപ്പിക്കാനായി പണം ചെലവഴിക്കും. അകലെയുള്ള ബന്ധുക്കൾ സഹായിക്കും. ശത്രുക്കളിൽ നിന്നുള്ള ഉപദ്രവം വർദ്ധിക്കും. ബിസിനസ് രംഗത്ത് ധാരാളം മത്സരങ്ങൾ നേരിടും.
പൂരാടം: വിദേശത്ത് നിന്നും നാട്ടിൽ വരാൻ ആഗ്രഹിക്കുന്നവർക്ക് ആഗ്രഹം സഫലീകരിക്കും. പിതാവിൽ നിന്നും സഹായസഹകരണങ്ങൾ ലഭിക്കും. വിദ്യാർത്ഥികൾ പഠനകാര്യത്തിൽ അലസതപ്രകടമാക്കും. ശത്രുക്കൾ വർദ്ധിക്കും. വളരെ ആലോചിച്ചശേഷം മാത്രം തീരുമാനങ്ങൾ കൈകൊള്ളുക.
ഉത്രാടം: പിതാവിൽ നിന്നും സഹായസഹകരണങ്ങൾ ലഭിക്കും. വസ്തുസംബന്ധമായി അതിർത്തി തർക്കം ഉണ്ടാകും. ദാമ്പത്യജീവിതത്തിൽ പല പ്രശ്നങ്ങളും ഉടലെടുക്കും. ഉദ്ദേശിക്കുന്ന പലകാര്യങ്ങളും പ്രാവർത്തികമാക്കാൻ കാലതാമസം നേരിടും. അസമയത്തുള്ള യാത്രകൾ ഒഴിവാക്കുക. സഹപ്രവർത്തകരിൽ നിന്നും നല്ല പെരുമാറ്റം ഉണ്ടാകും.
തിരുവോണം: സഹോദരങ്ങളുമായി തീരുമാനിച്ച് പുതിയ പദ്ധതികൾ ആവിഷ്കരിക്കും. മാദ്ധ്യമ രംഗത്തുള്ളവർക്ക് അപകടസാദ്ധ്യത. വാഹനസംബന്ധമായി ചെലവുകൾ വർദ്ധിക്കും. ദമ്പതികൾ തമ്മിൽ കലഹിക്കാനിടവരും. പുതിയ സംരംഭങ്ങൾ തുടങ്ങാനുദ്ദേശിക്കുന്നവർക്ക് സമയം അനുകൂലമല്ല. ധനനഷ്ടത്തിന് സാദ്ധ്യത.
അവിട്ടം: കർമ്മരംഗത്ത് പലവിധത്തിലുള്ള വിഷമതകൾ അനുഭവപ്പെടും. വിദ്യാർത്ഥികൾക്ക് മെച്ചപ്പെട്ട ജോലി ലഭിക്കും. സാമ്പത്തിക ഇടപാടുകൾ സൂക്ഷിച്ചു കൈകാര്യം ചെയ്യണം. സഹോദരസ്ഥാനീയരിൽ നിന്നും സഹായ സഹകരണങ്ങൾ ലഭിക്കും. സന്താനങ്ങളാൽ മനഃസമാധാനം കുറയും. കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് പ്രശസ്തി വർദ്ധിക്കും. ദമ്പതികൾ തമ്മിൽ ഐക്യതയോടെ കഴിയും.
ചതയം: വിദ്യാർത്ഥികൾക്ക് അനുകൂല സമയം. ബിസിനസ് രംഗത്ത് പ്രവർത്തിക്കുന്നവർ തൊഴിൽപരമായി ധാരാളം മത്സരങ്ങൾ നേരിടും. സഹോദരങ്ങളുമായി അഭിപ്രായ വ്യത്യാസം ഉണ്ടാകും. ആരോഗ്യപരമായി വളരെയധികം ശ്രദ്ധിക്കുക. സർക്കാരിൽ നിന്നും ലഭിക്കാനുള്ള ആനുകൂല്യങ്ങൾക്ക് തടസം നേരിടും. കലാരംഗത്ത് പുതിയ അവസരങ്ങൾ ലഭിക്കും.
പൂരുരുട്ടാതി: സഹോദരസ്ഥാനീയരിൽ നിന്നും സഹായസഹകരണങ്ങൾ ലഭിക്കും. മത്സരപരീക്ഷകളിൽ വിജയസാദ്ധ്യത. തൊഴിൽ രഹിതർക്ക് ജോലി ലഭിക്കാൻ തടസം നേരിടും. അവിവാഹിതരുടെ വിവാഹകാര്യത്തിൽ കാലതാമസം ഉണ്ടാകും. നിലവിലുള്ള ജോലിയിൽ തുടരാൻ പറ്റാത്ത സാഹചര്യം സംജാതമാകും.
ഉത്രട്ടാതി: മാതൃഗുണം ഉണ്ടാകും. ഗൃഹനിർമ്മാണത്തിന് അനുകൂല സമയം. വിദ്യാർത്ഥികൾക്ക് നൃത്തസംഗീതാദി കലകളിൽ താത്പര്യം വർദ്ധിക്കും. ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും. മനസിന് സന്തോഷം ലഭിക്കും. അസാമാന്യമായ കർമ്മകുശലത പ്രകടമാക്കും. വിദേശയാത്രക്ക് ശ്രമിക്കുന്നവർക്ക് ആഗ്രഹം സഫലീകരിക്കും.
രേവതി: സർക്കാർ സംബന്ധമായ കാര്യങ്ങൾക്ക് അനുകൂല വിധി ഉണ്ടാകും. സഹോദരസ്ഥാനീയരുമായി അഭിപ്രായ വ്യത്യാസം ഉണ്ടാകും. അസാധാരണ വാക് സാമർത്ഥ്യം പ്രകടമാക്കും. സാഹിത്യ രംഗത്തുള്ളവർക്ക് പ്രശസ്തി വർദ്ധിക്കും. മാതൃഗുണം ഉണ്ടാകും. ആഘോഷവേളകളിൽ പങ്കെടുക്കാനിടയുണ്ട്. ഗൃഹനിർമ്മാണത്തിന് അനുകൂല സമയം.