jee-

ന്യൂഡല്‍ഹി: രാജ്യത്തെ വിവിധ ഐ ഐ ടികളിലേക്കുള്ള പ്രവേശന പരീക്ഷയായ ജെ ഇ ഇ അഡ്വാന്‍സ്ഡ് ഫലം പ്രഖ്യാപിച്ചു. 360 ല്‍ 348 മാര്‍ക്കോടെ മൃദുല്‍ അഗര്‍വാള്‍ ഒന്നാം സ്ഥാനവും 286 മാര്‍ക്കോടെ കാവ്യ ചോപ്ര രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

1,41,699 വിദ്യാര്‍ത്ഥികളാണ് ഒക്ടോബര്‍ മൂന്നിന് നടന്ന ഐ ഐ ടി പ്രവേശന പരീക്ഷ എഴുതിയത്.അതില്‍ 41862 പേര്‍ യോഗ്യത നേടി. ജൂലായ് മൂന്നിന് നടത്താനിരുന്ന പരീക്ഷ കൊവിഡിനെ തുടര്‍ന്ന് മാറ്റിയിരുന്നു