noah-tavares

സാമൂഹിക മാദ്ധ്യമങ്ങൾ വഴി ലക്ഷങ്ങൾ സമ്പാദിക്കുന്ന സിനിമാതാരങ്ങളുടെയും മറ്റ് സെലിബ്രിറ്റികളുടെയും വാർത്തകൾ അനുദിനം പുറത്തുവരാറുണ്ട്. എന്നാൽ ജനിച്ച് ഒരു വയസുപോലും തികയാത്ത കുഞ്ഞുങ്ങൾ ദിവസവും സമ്പാദിക്കുന്നത് ലക്ഷങ്ങളാണെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? ഇവരാണ് ഇൻസ്റ്റാഗ്രാമിലെ ആ വൈറൽ കിഡ്സ്. അവരെ പരിചയപ്പെടാം. വരുമാനമറിയുമ്പോൾ അസൂയ തോന്നരുതെന്ന് മാത്രം


നോഹ തവാരസ്

സ്‌റ്റൈലിനും മികച്ച പോസിനും പേരുകേട്ട മൂന്നു വയസുകാരനാണ് നോഹ തവാരസ്. ദശലക്ഷക്കണക്കിന് ഫോളോവേഴ്സാണ് ഇൻസ്റ്റാഗ്രാമിൽ ഈ കുരുന്നിനുള്ളത്.ഒരു പോസ്റ്റിൽ നിന്ന് ഏകദേശം മൂന്നര ലക്ഷം രൂപയാണ് ഈ കുട്ടി സമ്പാദിക്കുന്നത്.ആഴ്ചയിൽ ഇരുപതോളം പോസ്റ്റുകളാണ് കുട്ടിയുടെ ഇൻസ്റ്റാ പേജിൽ ഷെയർ ചെയ്യുന്നത്.


മാർലെ ഗ്രാന്റ്

marleigh

'ദ് യീറ്റ് ബേബി' എന്നറിയപ്പെടുന്ന മാർലെ ഗ്രാന്റ് തന്റെ ക്യൂട്ട് വീഡിയോസിലൂടെ തരംഗം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്.ഈ നാലുവയസുകാരിയുടെ ഓരോ പോസ്റ്റിനും ശരാശരി ഒന്നരലക്ഷത്തോളം ലൈക്കുകളാണ് ലഭിക്കുന്നത്. ദശലക്ഷത്തോളം ഫോളോവേഴ്സുള്ള മാർലെയുടെ ഒരു പോസ്റ്റിൽ നിന്നുള്ള വരുമാനം മൂന്നര ലക്ഷത്തിലധികം രൂപയാണ്.


ഹാൽസ്റ്റൺ ബ്ലേക്ക് ഫിഷർ

halsten-blake-fisher

വളരെ പ്രശസ്തയാണ് ഈ രണ്ടുവയസുകാരി.ആരാധകർ ഏറെ ഇഷ്ടപ്പെടുന്ന ഈ കുഞ്ഞു താരത്തിന് ആറു ലക്ഷത്തിലധികം ഫോളോവേഴ്സാണ് ഉള്ളത്.ഒരു പോസ്റ്റിന് കുറഞ്ഞത് രണ്ടര ലക്ഷം രൂപയാണ് ലഭിക്കുന്നത്. ഹാൽസ്റ്റന്റേതായി ഒരു മാസത്തിൽ നിരവധി പോസ്റ്റുകൾ ഉണ്ടാവും.


ഫ്‌ളേവിയ ലൂയിസ്

flavia-lewis

അഞ്ച് ലക്ഷത്തോളം ഫോളോവേഴ്സ് ഇൻസ്റ്റഗ്രാമിലുള്ള ഈ സുന്ദരിയായ ഒന്നര വയസുകാരിയാണ് ഫ്‌ളേവിയ. ഒരു പോസ്റ്റിലൂടെ കുറഞ്ഞത് തൊണ്ണൂറായിരം രൂപയാണ് സമ്പാദിക്കുന്നത്.ആഴ്ചയിൽ നിരവധി പോസ്റ്റുകളാണ് കുട്ടിയുടെ ഇൻസ്റ്റാ പേജിൽ ഷെയർ ചെയ്യുന്നത്.


ട്രൂ ഹസൽ

true-hazel

ആരാധകർക്ക് ഏറെ ഇഷ്ടം ട്രൂ ഹസലിന്റെ പുഞ്ചിരിയോടാണ്. ആ പുഞ്ചിരി കണ്ടാൽ ആരും ഫ്ളാറ്റാവും. ഏകദേശം രണ്ടു ലക്ഷത്തോളം രൂപയാണ് കുട്ടിയുടെ ഒരു പോസ്റ്റിൽ നിന്നും ലഭിക്കുന്നത്.