പ്രണയം നഷ്ടമായാൽ പ്രണയിനിയെ കൊല്ലണമെന്ന സ്വാർത്ഥതയിലേക്ക് ന്യൂ ജനറേഷൻ പ്രണയം എത്തിയത് എങ്ങനെയാണ്. കണ്ണൂരിലെ മാനസയും പെരിന്തൽമണ്ണയിലെ ദൃശ്യയും പാലാ സെന്റ് തോമസ് കോളേജിലെ നിധിനയുമെല്ലാം പ്രണയക്കലിയുടെ താണ്ഡവകാലത്തെ ചോരപ്പാടുകൾ ആയി നമ്മുടെ ദൈനം ദിന വാർത്തകളിലൂടെ കടന്നു പോകുന്നു.
എന്താണ് നമ്മുടെ പുതു തലമുറയ്ക്ക് പറ്റുന്നത്? പ്രണയത്തിന്റെ അർത്ഥങ്ങളെല്ലാം പിഴച്ചുപോകുന്ന ഒരു തലമുറ എങ്ങനെയാണ് ഇവിടെ സൃഷ്ടിക്കപ്പെട്ടത്. നേർക്കണ്ണ് അന്വേഷിക്കുന്നു.