navya-nair

നവ്യാനായരെ മലയാളികൾക്ക് എന്നെന്നുമോർക്കാൻ ബാലാമണി എന്ന ഒരൊറ്റ കഥാപാത്രം മാത്രം മതി. ഗുരുവായൂരപ്പന്റെ കടുത്ത ഭക്തയാണ് ജീവിതത്തിലും താരം. ഇത്തവണത്തെ പിറന്നാളിന് ഗുരുവായൂരിൽ തൊഴാനെത്തിയ താരത്തിന്റെ ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലാണ്. വർഷങ്ങൾക്ക് ശേഷമാണ് താൻ ഗുരുവായൂരിലെത്തുന്നതെന്നും നവ്യ വീഡിയോ പങ്കുവച്ചുകൊണ്ട് കുറിച്ചു. കണ്ണനെ കാണാൻ ബാലാമണിയെത്തി എന്ന അടിക്കുറിപ്പോടെയാണ് താരത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. മഞ്ഞ സാരിയിൽ അതീവ സുന്ദരിയായിട്ടാണ് നവ്യ കണ്ണനെ തൊഴാനെത്തിയത്. കാമറയ്‌ക്ക് മുന്നിൽ മാസ്‌ക് മാറ്റി നിറഞ്ഞു ചിരിക്കുന്ന നവ്യയുടെ ചിത്രങ്ങളും വൈറലാണ്. വിവാഹശേഷം മലയാള സിനിമയിൽ രണ്ടാമതൊരു മടങ്ങി വരവിനൊരുങ്ങുകയാണ് താരം. ആദ്യത്തെ തവണ സീൻ ഒന്ന് നമ്മുടെ വീട് എന്ന ചിത്രത്തിൽ അഭിനയിച്ചിരുന്നുവെങ്കിലും ചിത്രം കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല. വർഷങ്ങൾക്ക് ശേഷം മലയാളത്തിൽ വി.കെ പ്രകാശിന്റെ ഒരുത്തീ എന്ന ചിത്രത്തിലൂടെയാണ് താരം വീണ്ടും മടങ്ങിയെത്തുന്നത്. ഇതിനിടിയിൽ കന്നടയിൽ ദൃശ്യം സിനിമയുടെ ആദ്യഭാഗത്തിലും നവ്യ അഭിനയിച്ചിരുന്നു. ദൃശ്യം രണ്ടിന്റെ കന്നട പതിപ്പിലും നവ്യ തന്നെയാണ് അഭിനയിക്കുന്നത്.