പോഷകഗുണങ്ങൾ അടങ്ങിയ ആഹാരങ്ങളുടെ കുറവ് എല്ലിന്റെ ബലക്കുറവിന് കാരണമാകും. എല്ലുകളുടെയും പേശികളുടെയും ആരോഗ്യത്തിന് വിറ്റാമിനുകളും ധാതുക്കളും ആവശ്യമാണ്.
കഴിക്കുന്ന ഭക്ഷണം അടിസ്ഥാനപ്പെടുത്തിയാവും എല്ലുകളുടെ ആരോഗ്യവും. കാത്സ്യം, മാഗനീസ് എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ കൂടുതലായി കഴിക്കുന്നത് നല്ലതാണ്.
കാർബോഹൈട്രേറ്റ് അടങ്ങിയ ഭക്ഷണം കഴിക്കുന്നത് എല്ലിന്റെ ബലത്തിന് നല്ലതാണ്. പഞ്ചസാര, അരിയാഹാരം, ഫൈബർ എന്നിവയിൽ കാർബോഹൈട്രേറ്റ് അടങ്ങിയിട്ടുള്ളതിനാൽ ആവശ്യത്തിന് കഴിക്കുന്നത് ഗുണം ചെയ്യും. കൊഴുപ്പടങ്ങിയ ഭക്ഷണങ്ങൾ എല്ലുകളുടെ ആരോഗ്യത്തിന് ഉത്തമം. അതിനാൽ വെളിച്ചെണ്ണ, ഒലീവ് ഓയിൽ, അവക്കാഡോ എണ്ണ തുടങ്ങിയവ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്താം. പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങളായ ബ്രൊക്കോളി, സോയ, പനീർ തുടങ്ങിയവ കഴിക്കണം. പാൽ, തൈര്, ചീസ് , ഏത്തപ്പഴം, ചീര തുടങ്ങിയവ വിറ്റാമിനുകളായ ബി3, ബി6, ബി12 എന്നിവയാൽ സമ്പന്നമാണ് എല്ലിന്റെ ബലത്തിന് സഹായിക്കുന്നു.