murder

ഓസ്ലോ: നോർവേയിലെ കോംഗ്സ്ബർഗ് നഗരത്തിൽ അഞ്ച് പേരെ അമ്പെയ്ത് കൊലപ്പെടുത്തി. സംഭവത്തിൽ 37 കാരനായ ഡാനിഷ് പൗരനെ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ട് പേരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. പരിക്കേറ്റവരിൽ ഒരാൾ പൊലീസ് ഉദ്യോഗസ്ഥനാണ്. പ്രദേശിക സമയം വ്യാഴാഴ്ച വൈകിട്ട് ആറിനാണ് സംഭവം നടന്നത്. അരമണിക്കൂറിനകം തന്നെ പ്രതിയെ അറസ്റ്റ് ചെയ്‌തെന്ന് പൊലീസ് അറിയിച്ചു ആവനാഴിയിൽ കുറേ അമ്പുകളുമായി ഒരാൾ നഗരത്തിൽ നിൽക്കുന്നത് ഞാൻ കണ്ടു. പെട്ടെന്ന് ആളുകൾ ചിതറിയോടുന്നതും കണ്ടു - ദൃക്‌സാക്ഷിയായ യുവതി പറഞ്ഞു. ആക്രമണം രാജ്യത്തെ നടുക്കിയെന്ന് നോർവേ പ്രധാനമന്ത്രി എർണ സോൽബർഗ് അറിയിച്ചു.