ജമ്മു: പുല്‍വാമയില്‍ ഏറ്റുമുട്ടലിൽ സുരക്ഷാസേന ഒരു ഭീകരനെ വധിച്ചു. ശ്രീനഗര്‍ സ്വദേശി ഷാഹിദ് ബാസിര്‍ ഷെയ്ഖിനെ ആണ് സുരക്ഷാസേന വധിച്ചത്. നാട്ടുകാര്‍ക്ക് നേരെയുള്ള ആക്രമണങ്ങളില്‍ ഇയാള്‍ക്ക് പങ്കുണ്ടെന്ന് സൈന്യം അറിയിച്ചു.
പൂഞ്ചിലെ നാര്‍ഗാസ് വനമേഖലയില്‍ ഇന്നലെ ഭീകരരും സൈന്യവും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് സൈനികര് വീരമൃത്യു വരിച്ചിരുന്നു. വീരമൃത്യുവരിച്ചു. ഇന്നലെയുണ്ടായ ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ ഒരു ജൂനിയർ കമ്മീഷൻഡ് ഓഫീസറും ജവാനുമാണ് വീരമൃത്യു വരിച്ചത്.