saniya

ഒരുപിടി മികച്ച ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട യുവനടിയായി മാറിയയാളാണ് സാനിയ ഇയ്യപ്പൻ. പുത്തൻ ട്രെൻഡി വസ്‌ത്രങ്ങളണിഞ്ഞ ഫോട്ടോഷൂട്ട് ചിത്രങ്ങളും വീഡിയോകളും താരം ഇടയ്‌ക്കിടെ സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവയ്‌ക്കാറുണ്ട്.

View this post on Instagram

A post shared by Saniya Iyappan (@_saniya_iyappan_)

തൂവെള‌ള ഷിഫോൺ ഗൗണിൽ ഊഞ്ഞാലിലിരിക്കുന്ന ചിത്രങ്ങളാണ് താരം പുതുതായി ഇൻസ്‌റ്റഗ്രാമിൽ പോസ്‌റ്റ് ചെയ്‌തി‌രിക്കുന്നത്. ഹീര എന്ന സ്വർഗത്തിലെ രാജ്ഞി എന്ന കുറിപ്പോടെയാണ് താരം ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. ഒരു ലക്ഷത്തിലധികം ലൈക്കുകളും നിരവധി കമന്റുകളും ഇതിനകം ചിത്രങ്ങൾക്ക് ലഭിച്ചു കഴിഞ്ഞു. വാഗമണിൽ വച്ച് ജിക്‌സൺ ഫ്രാൻസിസാണ് ചിത്രങ്ങൾ പകർത്തിയത്. കോൺസെ‌പ്‌റ്റും സ്‌റ്റൈലിംഗും ലക്ഷ്‌മീ സനീഷ്.

View this post on Instagram

A post shared by Saniya Iyappan (@_saniya_iyappan_)

ക്വീൻ എന്ന ചിത്രത്തിലെ നായികയായി പിന്നീട് ലൂസിഫർ, ദി പ്രീസ്‌റ്റ് തുടങ്ങി ഹിറ്ര് ചിത്രങ്ങളിൽ സാനിയ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്‌തു. ദുൽക്ക‌ർ നായകനായ സല്യൂട്ട് ആണ് നടിയുടെ പുറത്തിറങ്ങാനുള‌ള ചിത്രം.