jaiu-bhemm-

തെന്നിന്ത്യൻ സൂപ്പർതാരം സൂര്യ പ്രധാന വേഷത്തിലെത്തുന്ന ജയ് ഭീമിന്റെ ടീസർ പുറത്ത്. ടിഎസ് ജ്ഞാനവേൽ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ദളിത് വിഭാ​ഗത്തിന് എതിരെ നടക്കുന്ന ക്രൂരതകൾക്കെതിരെ പോരാടുന്ന അഭിഭാഷകന്റെ റോളിലാണ് സൂര്യ അഭിനയിക്കുന്നത്. മഹേഷിന്റെ പ്രതികാരത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ നടി ലിജോമോൾ ഗംഭീര മേക്കോവറിലാണ് ചിത്രത്തിലെത്തുന്നത്. ചിത്രത്തിലെ പ്രധാനകഥാപാത്രമായാണ് ലിജോമോൾ എത്തുന്നത് എന്ന് ടീസറിൽ നിന്ന് മനസിലാക്കാം.

യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്. രരജീഷ വിജയൻ, പ്രകാശ് രാജ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തമിഴ്നാട്ടിൽ തിയറ്ററുകൾ തുറന്നെങ്കിലും ആമസോൺ പ്രൈമിലൂടെയാണ് ചിത്രം റിലീസിന് എത്തുന്നത്. ദീപാവലി റിലീസായി ചിത്രം നവംബർ 2 നാണ് പ്രേക്ഷകരിലേക്ക് എത്തും.

ജ്ഞാനവേല്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ നിര്‍വഹിച്ചിരിക്കുന്നത്. സൂര്യയുടെ ബാനറായ ടുഡി എന്റര്‍ടെയ്ന്‍മെന്റാണ് നിർമാണം. എസ്. ആര്‍. കതിര്‍ ആണ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. എഡിറ്റിംഗ് ഫിലോമിന്‍ രാജ്. ആക്‌ഷന്‍ കൊറിയോഗ്രഫി അന്‍പറിവ്. വസ്ത്രാലങ്കാരം പൂര്‍ണിമ രാമസ്വാമി.