കൊച്ചി: നടൻ അലൻസിയർ അപമര്യാദയായി പെരുമാറിയെന്ന പരാതിയുമായി സംവിധായകൻ വേണു. സിനിമയിലെ സാങ്കേതിക പ്രവർത്തരുടെ സംഘടനയായ ഫെഫ്കയ്ക്കാണ് പരാതി നൽകിയത്.
ഫെഫ്ക്ക റൈറ്റേഴ്സ് യൂണിയനുവേണ്ടിയുള്ള സിനിമയായ കാപ്പ സംവിധാനം ചെയ്യുന്നത് വേണുവാണ്. ചിത്രത്തിന്റെ കഥ കേൾക്കുന്നതിനിടയിൽ നടൻ മോശമായി പെരുമാറിയെന്നാണ് വേണു ആരോപിക്കുന്നത്.
ഡോൽവിൻ കുര്യാക്കോസ്, ജിനു വി എബ്രഹാം, ദിലീഷ് നായർ എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിൽ പൃഥ്വിരാജ്, മഞ്ചു വാര്യർ, ആസിഫ് അലി, അന്ന ബെൻ എന്നിവരാണ് പ്രധാന താരങ്ങൾ.