car

ഇടുക്കി: തൊടുപുഴ അറക്കുളം മൂന്നുങ്കവയലിൽ ഓടിക്കൊണ്ടിരുന്ന കാർ പാലത്തിൽ നിന്നും കുത്തൊഴുക്കിൽ പെട്ട് പുഴയിൽ വീണ് കാറിലുണ്ടായിരുന്ന രണ്ടുപേർ മരിച്ചു.അപകടമുണ്ടായ ഉടൻ നടത്തി തിരച്ചിലിൽ പെൺകുട്ടിയുടെ മൃതദേഹം ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് അൽപം മുൻപ് ആൺകുട്ടിയുടെയും മൃതദേഹം ലഭിച്ചത്. ഇവർ എവിടെയുള‌ളവരാണെന്ന വിവരം പൂർണമായും ലഭ്യമായിട്ടില്ല.പൊലീസും അഗ്നിരക്ഷാ സേനയും നാട്ടുകാരും സ്ഥലത്ത് നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങൾ കിട്ടിയത്.

തൊടുപുഴ രജിസ്‌ട്രേഷനിലുള‌ള വെള‌ള സ്വിഫ്‌റ്റ് കാറാണ് അപകടത്തിൽ പെട്ടത്. പെൺകുട്ടിയുടെ മൃതദേഹം അടുത്തുള‌ള കണിയാൻ തോട്ടിൽ നിന്നാണ് ലഭിച്ചത്. സംസ്ഥാനത്തെ ആറ് ജില്ലകളിൽ തുടരുന്ന മഴക്കെടുത്തിയെ തുടർന്ന് മുഴുവൻ ജില്ലകളിലും ജാഗ്രതയിലാണ്.

തൊടുപുഴയിലുൾപ്പടെ ഇടുക്കി ജില്ലയുടെ പലഭാഗത്തും കനത്തമഴയും ഉരുൾപൊട്ടൽ ഭീഷണിയുമുണ്ട്. പ്രദേശത്ത് ഇപ്പോഴും മഴ പെയ്യുകയാണെന്നാണ് ലഭ്യമായ വിവരം.