jaysurya

സിനിമ കണ്ടുകഴിഞ്ഞ് പുറത്തിറങ്ങിയാലും ജനമനസിൽ നിൽക്കുന്ന കഥാപാത്രമാണ് വെള‌ളത്തിലെ മുരളിയെന്ന് ജയസൂര്യ. മികച്ച നടനുള‌ള ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ സന്തോഷം പങ്കുവയ്‌ക്കുകയായിരുന്നു താരം. മികച്ച നടനായി തിരഞ്ഞെടുത്തതിൽ സന്തോഷമുണ്ടെന്നും അവാർഡ് ചിത്രത്തിൽ കൂടെ പ്രവർത്തിച്ചവർക്കായി സമർപ്പിക്കുന്നെന്നും ജയസൂര്യ പറഞ്ഞു.

മുഴുക്കുടിയനായ മുരളിയേട്ടൻ കുടി നിർത്തിയപ്പോൾ ജീവിതത്തിലുണ്ടായ മാറ്റങ്ങളാണ് സിനിമ പറയുന്നത്. സിനിമകണ്ട് പരിവർത്തനം വന്ന നിരവധിയാളുകൾ സമൂഹത്തിലുണ്ട്. ഇതാണ് തനിക്ക് ലഭിച്ച ആദ്യ അവാർഡെന്നും ജയസൂര്യ പറഞ്ഞു. സിനിമയിൽ കൂടെ പ്രവ‌ർത്തിച്ചവർക്ക് എല്ലാവർക്കും വേണ്ടി ഈ അവാർഡ് വാങ്ങുന്നെന്നും ജയസൂര്യ അറിയിച്ചു.