വൈറ്റമിൻ സി യുടെ കുറവ് പലവിധ രോഗങ്ങൾക്ക് കാരണമാകുന്നു. ഉയർന്ന രക്തസമ്മർദ്ദം, ഹൃദ്രോഗ സാദ്ധ്യതകൾ, പ്രതിരോധശേഷി നഷ്ടപ്പെടൽ, ഓർമ്മക്കുറവ് തുടങ്ങിയവയെല്ലാം ഉണ്ടാകാനുള്ള സാദ്ധ്യത ഇത് ഉയർത്തുന്നു.
വൈറ്റമിൻ സിയുടെ കുറവുമൂലം ഉണ്ടാകുന്ന സുപ്രധാന രോഗമാണ് സ്കർവി. അമിതമായ ക്ഷീണം, മോണകളിൽ കാണപ്പെടുന്ന രക്തസ്രാവം, പല്ലിന്റെ ബലം കുറയുക, മുടി കൊഴിയുക, വിശപ്പു കുറയൽ, സന്ധിവേദന, ചർമത്തിലെ ചുണങ്ങ് എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങൾ.
നീണ്ടുനിൽക്കുന്ന വൈറ്റമിൻ സി യുടെ ലഭ്യത കുറവ് തൈറോയ്ഡ് ഗ്രന്ഥികളിൽ നിന്ന് അധികമായി ഹോർമോണുകൾ സ്രവിക്കുന്നതിലേക്ക് നയിക്കുകയും ഇത് ഹൈപ്പർതൈറോയിഡിസം എന്ന രോഗത്തിലേക്ക് നയിക്കുകയും ചെയ്യുന്നു.
ചുവന്ന രക്താണുക്കളുടെ എണ്ണം കുറയ്ക്കാൻ വൈറ്റമിൻ സി യുടെ കുറവ് കാരണമാകും. അനീമിയ പോലുള്ള രോഗങ്ങൾ തടയാൻ അത്യന്താപേക്ഷിതമാണ് വൈറ്റമിൻ സി.
വൈറ്റമിൻ സി യുടെ കുറവ് മോണയിൽ രക്തസ്രാവവും മോണ രോഗങ്ങൾക്കും വഴിയൊരുക്കുന്നു. കൂടാതെ ചർമ്മത്തിന്റെ പല പ്രശ്നങ്ങൾക്കും വൈറ്റമിൻ സി അത്യാവശമാണ്.