vghg

റോം: ജോലിസ്ഥലങ്ങളിൽ ഹെൽത്ത് പാസ് നിർബന്ധമാക്കി ഇറ്റലി. വെള്ളിയാഴ്ച മുതലാണ് രാജ്യത്തെഎല്ലാ തൊഴിലാളികൾക്കും ഹെൽത്ത് പാസ് നിർബന്ധമാണെന്ന നിയമം പ്രാബല്യത്തിൽ വന്നത്. പൊതു-സ്വകാര്യ മേഖലകളിൽ ജോലിസ്ഥലത്ത് ഹെൽത്ത് പാസ്( ഗ്രീൻ പാസ് ) ഹാജരാക്കിയില്ലെങ്കിൽ ശമ്പളമില്ലാതെ സസ്‌പെൻഷൻ നേരിടേണ്ടിവരുമെന്നും ഉത്തരവിൽ പറയുന്നു. ഹെൽത്ത് പാസ് നിയമത്തിന് പ്രധാനമന്ത്രി മരിയോ ഡ്രാഗിയാണ് അംഗീകാരം നൽകിയത്.

വാക്സിൻ രണ്ട് ഡോസ് സ്വീകരിച്ചവർ,​ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവർ,​ അല്ലെങ്കിൽ കൊവിഡ് രോഗമുക്തർ എന്നിവർക്ക് മാത്രമേ ഗ്രീൻ പാസിന് അർഹതയുള്ളൂ. ഗ്രീൻ പാസ് നിയമത്തിനെതിരെ രാജ്യവ്യാപകമായി വൻ പ്രതിഷേധമാണ് നടന്നുകൊണ്ടിരിക്കുന്നത്.