saudi-

റിയാദ് : കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സൗദിയിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ നീക്കുന്നു.

നാളെ മുതലാണ് ഭൂരിഭാഗം നിയന്ത്രണങ്ങളും നീക്കുന്നത്. നാളെ മുതല്‍ പൊതു സ്ഥലങ്ങളില്‍ മാസ്‌ക് ഉപയോഗിക്കേണ്ടതില്ല. എല്ലാ പരിപാടികളിലും പരമാവധി ആളുകളെ പങ്കെടുപ്പിക്കാം. മക്കയിലും മദീനയിലും എല്ലാ വിശ്വാസികള്‍ക്കും പ്രവേശനത്തിനും നാളെ മുതല്‍ അനുമതിയുണ്ട്.

എന്നാല്‍ അടച്ചിട്ട ഇടങ്ങളിലും ഹാളുകളിലും മാസ്‌ക് ധരിക്കുന്നത് നിർബന്ധമാണ്. ഓഫീസുകളിലും മാസ്‌ക് ധരിച്ചിരിക്കണം. ഉംറയ്ക്കും ഹറമിലെ നമസ്‌കാരത്തിനുമുള്ള പെര്‍മിറ്റ് എടുക്കുന്ന രീതി തുടരും. ഹാളുകളും ഓഡിറ്റോറിയങ്ങളും പൂര്‍ണ ശേഷിയില്‍ ഉപയോഗിക്കാം.

വാഹനങ്ങളിലും പൊതു സ്ഥലങ്ങളിലും ഇനി സാമൂഹിക അകലം വേണ്ടതില്ല. പള്ളികളില്‍ പ്രോട്ടോകോളുകള്‍ കര്‍ശനമായി തുടരാന്‍ നിര്‍ദേശമുണ്ട്. അതേ സമയം, ഇന്ത്യക്കാരുടെ മടക്കയാത്രയില്‍ തീരുമാനമായില്കാല. വിമാന സര്‍വീസുകള്‍ തുറന്നേക്കുമെന്നാണ് പ്രവാസികളുടെ പ്രതീക്ഷ