kk

മാലി : നേപ്പാളിനെ തകർത്ത് സാഫ് കപ്പ് കിരീടത്തിൽ മുത്തമിട്ട് ഇന്ത്യ. ഫൈനൽ പോരാട്ടത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് നേപ്പാളിനെ ഇന്ത്യ തോൽപ്പിച്ചത്. നായകന്‍ സുനില്‍ ഛേത്രിയും മദ്ധ്യനിരതാരം സുരേഷ് സിംഗും മലയാളിതാരം സഹല്‍ അബ്ദുള്‍ സമദുമാണ് ഇന്ത്യയ്ക്ക് വേണ്ടി ഗോൾ നേടിയത്. .ഇന്ത്യ നേടുന്ന എട്ടാം സാഫ് കപ്പാണിത്.

ടൂര്‍ണമെന്റില്‍ അഞ്ച് ഗോളുകള്‍ നേടിയ ഛേത്രി മെസ്സിയുടെ റെക്കോഡിനൊപ്പം എത്തുകയും ചെയ്തു. അന്താരാഷ്ട്ര ഫുട്‌ബോളില്‍ താരത്തിന്റെ ഗോള്‍നേട്ടം 80 ആയി ഉയര്‍ന്നു

125 മത്സരങ്ങളില്‍ നിന്നാണ് ഛേത്രി 80 ഗോളുകള്‍ നേടിയത്.

49-ാം മിനിട്ടില്‍ സുനില്‍ ഛേത്രിയാണ് ഇന്ത്യയ്ക്ക് വേണ്ടി ആദ്യ ഗോള്‍ നേടിയത്.
മെസ്സി 156 മത്സരങ്ങളില്‍ നിന്നാണ് ഈ നേട്ടത്തിലെത്തിയത്.ഛേത്രിയുടെ ഗോളിന് പിന്നാലെ ഇന്ത്യ വീണ്ടും ലീഡുയര്‍ത്തി. സുരേഷ് സിംഗാണ് ഇന്ത്യയ്ക്ക് വേണ്ടി ലക്ഷ്യം കണ്ടത്.

പിന്നാലെ പകരക്കാരനായി വന്ന മലയാളി താരം അബ്ദുള്‍ സഹല്‍ സമദ് ഇന്ത്യയ്ക്ക് വേണ്ടി മൂന്നാം ഗോള്‍ നേടി. 90-ാം മിനിട്ടില്‍ സഹല്‍ നേപ്പാള്‍ പ്രതിരോധതാരങ്ങളെ കബളിപ്പിച്ച് അനായാസം പന്ത് വലയിലെത്തിക്കുകയായിരുന്നു.