p-v-anvar

മലപ്പുറം: കോണ്‍ഗ്രസ് നേതാക്കളുമായുള്ള വാക് പോരും പരസ്പര അധിക്ഷേപവും മുറുകുന്നതിനിടെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി പി.വി. അന്‍വർ. നെട്ടൂരിൽ നിന്ന് ഒരു പഴയ ലാംബി സ്കൂട്ടറിൽ കഥാനായകൻ മണി ചെയിൻ പരിപാടിക്ക്‌ വടക്കൻ പറവൂരിലേക്ക്‌ വന്നിറങ്ങുമ്പോൾ ഈ പി.വി. അൻവറൊക്കെ ഏറനാട്ടിൽ സജീവമായി കോൺഗ്രസ്‌ രാഷ്ട്രീയത്തിലുണ്ട്‌. പെട്ടിപിടിച്ചും പുട്ടിയടിച്ചുമല്ല. ഫൈറ്റ്‌ ചെയ്ത്‌ തന്നെ നിന്നിട്ടുണ്ടെന്നും അൻവർ ഫേസ്ബുക്കിൽ കുറിച്ചു.

പി.വി. അൻവറിന്റെ ഫേസ്ബുക്ക് പോസ്റ്റ്

നെട്ടൂരിൽ നിന്ന് ഒരു പഴയ ലാംബി സ്കൂട്ടറിൽ കഥാനായകൻ മണി ചെയിൻ പരിപാടിക്ക്‌ വടക്കൻ പറവൂരിലേക്ക്‌ വന്നിറങ്ങുമ്പോൾ ഈ പി.വി. അൻവറൊക്കെ ഏറനാട്ടിൽ സജീവമായി കോൺഗ്രസ്‌ രാഷ്ട്രീയത്തിലുണ്ട്‌. പെട്ടിപിടിച്ചും പുട്ടിയടിച്ചുമല്ല. ഫൈറ്റ്‌ ചെയ്ത്‌ തന്നെ നിന്നിട്ടുണ്ട്‌.

പിന്നെ മറുപടി പറയാനുള്ള കുരുപ്പുകളൊന്നും ഇന്ന് നിലമ്പൂരിൽ ഇല്ല.ഇങ്ങനെ ടെൻസ്ഡ്‌ ആകരുത്‌.പ്രത്യേകിച്ച്‌ മാധ്യമങ്ങളെ കാണുമ്പോൾ!!
അങ്ങെന്തിനാണീ ബേജാറാകുന്നത്‌!! ഞാൻ ഒന്നും പറഞ്ഞിട്ടില്ല എന്ന് പറഞ്ഞ്‌ കരയുന്നത്‌!! പി.വി. അൻവറിന്റെ ചോദ്യത്തിനും മറുപടി കൃത്യമായി പറയേണ്ടി വരും.. അത്‌ പറയിക്കുകയും ചെയ്യും.
വി.ഡി. സതീശനും ഒന്നുമായിട്ടില്ല.
Wait and See..